യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ദേവ് ആനന്ദ് തിരിച്ചുവരുന്നു
വ്യാഴം, 2 ഒക്‍ടോബര്‍ 2008   ( 14:35 IST )
ബോളിവുഡിലെ നിത്യഹരിത നായകനായ ദേവ് ആനന്ദ് അഭിനയ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. താന്‍ തന്നെ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ചാര്‍ജ്ഷീറ്റ്’ ലൂടെയാണ് വെള്ളിത്തിരയിലെ ഈ സ്വപ്നകുമാരന്‍ തിരിച്ചുവരവിന് ഒരുങ്ങുന്നത്. അടുത്ത നാല് മാസങ്ങള്‍ക്കുള്ളില്‍ ചിത്രം തിയ്യേറ്ററുകളില്‍ എത്തിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. ഉദ്വേഗജനകമായ ഒരു ആക്ഷന്‍ ചിത്രമായ ചാര്‍ജ്ഷീറ്റില്‍ വിരമിച്ച ഒരു പൊലീസുകാരന്‍റെ വേഷത്തിലാണ് 84കാരനായ ദേവ് ആനന്ദ് എത്തുന്നത്. ജാക്കി ഷ്‌റോഫും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ചാര്‍ജ് ഷീറ്റിന് ശേഷം അന്തര്‍ദേശീയ പ്രാധാന്യമുള്ള രണ്ട് സിനിമകള്‍ കൂടി സംവിധാനം ചെയ്യാന്‍ തനിക്ക് പദ്ധതിയുണ്ടെന്ന് ദേവ് ആനന്ദ് വ്യക്തമാക്കി. വെന്‍ ഹാര്‍ട്ട് ബീറ്റ്സ് ആര്‍ സെയിം ആണ് ഇതില്‍ ആദ്യത്തേത്. ഇതില്‍ രണ്ട് കഥാപാത്രങ്ങള്‍ മാത്രമാണ് ഉണ്ടാകുക - അച്ഛനും മകനും. അച്ഛനായി ദേവ് ആനന്ദ് തന്നെ രംഗതെത്തും. സിത്താര്‍ വിദ്വാന്‍ പണ്ഡിറ്റ് രവിശങ്കറും മകളും തമ്മിലുള്ള ബന്ധം അനാവരണം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്‍റെ പേര് സോംഗ് ഓഫ് ലൈഫ് എന്നാണ്. ലണ്ടനില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് ദേവ് ആനന്ദ് തന്‍റെ ഭാവി പദ്ധതികള്‍ പ്രഖ്യാപിച്ചത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
അജയ് വീണ്ടും ഹാജി മസ്താനാകുന്നു
വമ്പന്‍ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്
വിദ്യ അഭിനയം പഠിക്കുന്നു
സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് പുതിയ സംഘടന
നിര്‍മാതാവിന്‍റെ റോള്‍ വേണ്ടെന്ന് കരീന
സെയ്ഫിനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
രഹസ്യങ്ങളുടെ ‘മണിച്ചിത്ര‘പ്പൂട്ട്!
അഭിനേതാക്കള്‍ക്ക് അവര്‍ അവതരി പ്പിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചല്ലാ തെ കഥയുടെ എ ബി സി ഡി....
ചെമ്പകരാമന്‍ എന്ന് തുടങ്ങും?
ഇമ്രാന്‍ - ജെനിലിയ വീണ്ടും?
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പൊതുമേഖല സ്ഥാ പനമായ ബി എസ് എന്‍ എല്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുമായി നെറ്റ്‌വ ര്‍ക്ക് പങ്കാളിത്ത ധാരണയിലെത്തിയതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...