|
| ഐശ്വര്യയും സല്‍മാനും ഒരുമിക്കുന്നു |
| വെള്ളി, 3 ഒക്‍ടോബര്‍ 2008 ( 11:25 IST ) | |
ബോളിവുഡിനെ സ്ക്രീനിലും പുറത്തും ഒരുപോലെ കോരിത്തരിപ്പിച്ച പ്രണയ ജോഡികളായിരുന്നു സല്‍മാന്‍ ഖാനും ഐശ്വര്യ റായ്‌യും. എന്നാല്‍ കാത്തു സൂക്ഷിച്ചൊരു കാമുകിയെ കൈയ്യിലിരിപ്പുകൊണ്ട് അഭിഷേക് ബച്ചന്‍ തട്ടിയെടുത്തതിനു ശേഷം ഇരുവരും ഇതുവരെ സ്ക്രീനില്‍ പോലും ഒരുമിച്ച് കണ്ടിട്ടില്ല. എന്നാല്‍ പ്രിയദര്‍ശന്‍റെ ചിത്രത്തില്‍ ഇരുവരും ഒരുമിക്കുന്നുവെന്നാണ് ബോളിവുഡിലെ ഇപ്പോഴത്തെ ചൂടുളള വാര്‍ത്ത.
പഴയ കാമുകിയുമൊത്ത് അഭിനയിക്കുന്നത് മസില്‍ ഖാന് ഇതു വരെ ചിന്തിക്കാന്‍ പോലും കഴിയുന്ന കാര്യമായിരുന്നില്ല. എന്നാല്‍ ഷാരൂഖ് ഖാനുമായുളള ഉടക്ക് രൂക്ഷമായതാണ് സല്‍മാനെ മെല്ലെ ബച്ചന്‍ ക്യാമ്പിലേക്ക് അടുപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സല്‍മാനുളള ചിത്രത്തില്‍ അഭിനയിക്കണമോയെന്ന കാര്യത്തില്‍ ഐശ്വര്യ ഇതുവരെ ‘യെസ്‘ പറഞ്ഞിട്ടില്ല.
എന്തായാലും സല്‍മാന് ചിത്രത്തില്‍ അതിഥി വേഷമാണെന്നിര്‍ക്കെ ഒരിക്കല്‍ കൂടി സല്‍മാന്‍റെ നായികയാവേണ്ടി വരുമെന്ന ഭീതി ഐശ്വര്യക്ക് വേണ്ട. ഇത്തരമ്മൊരു പ്രൊജക്ടിനോട് സല്‍മാന്‍ ആവേശപൂര്‍വമാണ് പ്രതികരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ഹം ദില്‍ ദേ ചുക്കെ സനം’ ആണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച അവസാന ചിത്രം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പൊതുമേഖല സ്ഥാ പനമായ ബി എസ് എന്‍ എല്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുമായി നെറ്റ്‌വ ര്‍ക്ക് പങ്കാളിത്ത ധാരണയിലെത്തിയതോടെ... |
| |
|
|
|
|
|
|
|