യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
നാഗകന്യകയായി മല്ലിക എത്തുന്നു
വെള്ളി, 3 ഒക്‍ടോബര്‍ 2008   ( 16:58 IST )
പ്രതികാരാഗ്നിയും പേറി സുന്ദരിയായ യുവതിയായി രൂപാന്തരം പ്രാപിക്കുന്ന സര്‍പ്പത്തിന്‍റെ കഥകള്‍ ബോളിവുഡില്‍ അനവധിയാണ്. നാഗിന്‍ എന്ന പേരു തന്നെ പ്രേക്ഷകരില്‍ ഒരു ഉള്‍ഭയം ഉളവാക്കിയെങ്കില്‍ അത്ഭുതപ്പെടാനില്ല. ഏറെ കാലത്തിന് ശേഷം ഒരു നാഗിന്‍ ചിത്രം കൂടി പുറത്തിറങ്ങുകയാണ്. മല്ലിക ഷെറാവത്താണ് ഇത്തവണ സര്‍പ്പ കന്യകയായി എത്തുന്നത്. ഹോളിവുഡിന്‍റെയും ബോളിവുഡിന്‍റെയും സംയുക്ത സംരംഭമായ ‘ഹിസ്‌സ്‌സ്‌സ്’ ലാണ് നാഗിനായി മല്ലിക രൂപാന്തരം പ്രാപിക്കുന്നത്. ഹോളിവുഡിലെ പ്രസിദ്ധ സംവിധായകനായ ജെന്നിഫര്‍ ലിഞ്ചാണ് ഈ സംയുക്ത സംരംഭത്തിന് പിന്നില്‍. മനോഹരിയായ യുവതിയായി രൂപാന്തരം പ്രാപിക്കുന്ന സര്‍പ്പത്തിന്‍റെ വേഷത്തില്‍ മല്ലികയെ ഒരുക്കുന്നത്.സ്പെഷ്യല്‍ ഇഫക്റ്റുകളുടെ കാര്യത്തില്‍ ഹോളിവുഡിലെ രാജകുമാരനെന്ന് അറിയപ്പെടുന്ന റോബര്‍ട്ട് കുര്‍ട്ട്‌സ്മാനാണ്.

നിരവധി അന്താരാഷ്‌ട്ര പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള സാങ്കേതിക വിദ്യയായ പ്രോസ്തെറ്റിക് മേക്കപ്പ് ഉപയോഗിച്ചാണ് മല്ലികയെ അണിയിച്ചൊരുക്കുന്നത്. തൊലിയിലേക്ക് ഒട്ടിച്ചേര്‍ന്നിരിക്കുന്ന രീതിയില്‍ തീര്‍ത്തും ലോലമായ വസ്ത്രങ്ങളിലായിരിക്കും മല്ലിക പ്രത്യക്ഷപ്പെടുക. രണ് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളാണ് മല്ലികയുടെ വസ്ത്രങ്ങള്‍ ഒരുക്കാനായി പ്രവര്‍ത്തിക്കുന്നത്. പേടിപ്പെടുത്തുന്ന കണ്ണുകള്‍ക്കായി വലിയ കോണ്‍‌റ്റാക്റ്റ് ലെന്‍സുകളാണ് ഉപയോഗിക്കുന്നത്.

നാഗിന്‍, നാഗിന, ജാനി ദുശ്മന്‍ എന്നീ നിരവധി ബോളീവുഡ് ചിത്രങ്ങളില്‍ നാഗകന്യക വെള്ളിത്തിരയില്‍ നിറഞ്ഞാടിയിട്ടുണ്ടെങ്കിലും മല്ലികക്ക് നാഗ കന്യകയുടെ രൂപം നല്‍കാന്‍ നടത്തിയിട്ടുള്ള ശ്രമങ്ങള്‍ ഇത് വ്യത്യസ്തമായൊരു ചിത്രമായിരിക്കുമെന്ന് ഉറപ്പ് നല്‍കുന്നു.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഐശ്വര്യയും സല്‍മാനും ഒരുമിക്കുന്നു
ദേവ് ആനന്ദ് തിരിച്ചുവരുന്നു
അജയ് വീണ്ടും ഹാജി മസ്താനാകുന്നു
വമ്പന്‍ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്
വിദ്യ അഭിനയം പഠിക്കുന്നു
സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് പുതിയ സംഘടന
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
രഹസ്യങ്ങളുടെ ‘മണിച്ചിത്ര‘പ്പൂട്ട്!
അഭിനേതാക്കള്‍ക്ക് അവര്‍ അവതരി പ്പിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചല്ലാ തെ കഥയുടെ എ ബി സി ഡി....
ചെമ്പകരാമന്‍ എന്ന് തുടങ്ങും?
ഇമ്രാന്‍ - ജെനിലിയ വീണ്ടും?
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പൊതുമേഖല സ്ഥാ പനമായ ബി എസ് എന്‍ എല്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുമായി നെറ്റ്‌വ ര്‍ക്ക് പങ്കാളിത്ത ധാരണയിലെത്തിയതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...