|
| അക്ഷയ് ചിത്രത്തിന് ശാപമോക്ഷം |
| ശനി, 4 ഒക്‍ടോബര്‍ 2008 ( 11:23 IST ) | |
പത്തുവര്‍ഷം പെട്ടിയിലിരുന്ന അക്ഷയ് സിനിമയ്ക്ക് ഒടുവില്‍ ശാപമോക്ഷമാവുന്നു. പത്തു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ‘പൂരബ് കി ലൈല പശ്ചിം കാ ചേയ്‌ല‘ എന്ന ചിത്രമാണ് ഈ വര്‍ഷം അവസാനത്തോടെ തിയേറ്ററുകളിലെത്തിക്കാന്‍ നടിയും നിര്‍മാതാവുമായ ശബ്‌നം കപൂര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ ചിത്രത്തില്‍ അക്ഷയിന്‍റെ നായികയായിരുന്ന നമ്രത ശിരോദ്കറുടെ പെട്ടെന്നുളള വിവാഹമാണ് പൂരബ് കി ലൈല പെട്ടിയിലിരിക്കാന്‍ കാരണമായത്.
തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ്ബാബുവുമായുള്ള വിവാഹത്തെത്തുടര്‍ന്ന് നമ്രത സിനിമയില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നു. ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയതോടെ നമ്രത പുരബ് കി ലൈലയെ മറന്നു. എന്നാല്‍ പൂരബ് കി ലൈല ഇപ്പോള്‍ റിലിസ് ചെയ്യുന്നതുകൊണ്ട് അക്ഷയ് കുമാറിന് ഇപ്പോള്‍ ബോളിവുഡിലുളള താരമൂല്യം മുതലാക്കാനാവുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ.
രണ്ടാമതും ചിത്രം ഒരുക്കുമ്പോള്‍ നായിക ആരായിരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നടി ഉദിത ഗോസ്വാമി ഈ ചിത്രത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിക്കുമെന്ന് ശബ്‌നം കപൂര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ബാങ്കോങ്കില്‍ ബ്ലു എന്ന പുതിയ ചിത്രത്തിന്‍റെ തിരക്കിലാണ് അക്ഷയ്കുമാര്‍ ഇപ്പോള്‍. ഇതിനുശേഷമായിരിക്കഉം പുരബ് കി ലൈല പൂര്‍ത്തിയാക്കാന്‍ അക്ഷയ് തയ്യാറുമെന്നാണ് കരുതുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പൊതുമേഖല സ്ഥാ പനമായ ബി എസ് എന്‍ എല്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുമായി നെറ്റ്‌വ ര്‍ക്ക് പങ്കാളിത്ത ധാരണയിലെത്തിയതോടെ... |
| |
|
|
|
|
|
|
|