യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ഇമ്രാന് കൂടുതല്‍ പ്രാധാന്യം നല്‍കിയത് തെറ്റ്: ഗാധ്‌വി
മുംബൈ (ഏജന്‍സി), 6 ഒക്‍ടോബര്‍ 2008   ( 13:46 IST )
‘കിഡ്നാപ്പ്’ എന്ന സിനിമയുടെ പ്രചാരണഘട്ടത്തില്‍ ബോളിവുഡിന്‍റെ പുതിയ താരം ഇമ്രാന്‍ ഖാന് കൂടുതല്‍ പ്രാധാന്യം നല്‍കിയത് തെറ്റായ നടപടിയാണെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ സഞ്ജയ് ഗാധ്‌വി. സഞ്ജയ് ദത്ത് നായകനായ ചിത്രത്തില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്ന ഇമ്രാന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും സിനിമയുടെ പ്രചാരണഘട്ടത്തില്‍ ദത്തിന് വേണ്ട പ്രാധാന്യം നല്‍കിയില്ലെന്നുമുള്ള ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഅം. പുതിയ താരത്തോടുള്ള ഇന്‍ഡസ്ട്രിയുടെ ആരാധനയാണിത് തെളിയിക്കുന്നതെന്നും ഗാധ്‌വി -പറഞ്ഞു.

“സിനിമയില്‍ ഇമ്രാനും ദത്തിനും നല്‍കിയത് 50:50 അനുപാതത്തിലുള്ള സ്ഥലമാണെന്ന് ആദ്യമേ ഞാന്‍ വ്യക്തമാക്കട്ടെ. റിലീസ് അടുത്തപ്പോള്‍ ഇമ്രാനിലേക്ക് ഞാന്‍ അല്പം ചായ്‌വ് പ്രകടിപ്പിച്ചു. കാരണം ജാനേ തൂ യാ ജാനേ ന എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ പുതിയ അത്ഭുത ബാലനായിക്കഴിഞ്ഞു ഇമ്രാന്‍. സിനിമ വ്യവസായം പുതിയ താരത്തെ ആരാധിച്ചുതുടങ്ങിയിരിക്കുന്നു.” ഗാധ്‌വി പറഞ്ഞു.

എന്തായാലും വ്യാഴാഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്‍റെ പരസ്യ ബോര്‍ഡുകളിലും മറ്റും കൂടുതല്‍ സ്ഥാനം നേടിയിരിക്കുന്നത് ഇമ്രാന്‍ ആണ്. ബോളിവുഡ് ഹിറ്റുകളായ ധൂം, ധൂം2 എന്നീ ചിത്രങ്ങളുടെ സംവിധായകനായ ഗാധ്‌വി ഒരുക്കിയ ‘കിഡ്നാപ്’ ഹിറ്റ് ആകുമെന്ന പ്രതീക്ഷകള്‍ക്കിടയിലാണ് പുതിയ ആരോപണങ്ങള്‍ ഉയരുന്നത്.

അഫ്രിക്കന്‍ യാത്രയില്‍ ആയതിനാല്‍ സഞ്ജയ് ദത്ത് ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഹോര്‍ഡിങ്ങുകളിലും മറ്റ് പരസ്യ പ്രചാരണങ്ങളിലും ദത്തിനും ഖാനിനും അനുവദിച്ചിട്ടുള്ള സ്ഥലത്തിന്‍റെ കാര്യത്തില്‍ വിവേചനമുണ്ടെന്ന് സഞ്ജയ് ദത്ത് ഫിലിംസ് സി ഇ ഒ ധരം ഒബ്‌റോയ് സമ്മതിച്ചിട്ടുണ്ട്. പരസ്യങ്ങളില്‍ ഇമ്രാന് കൂടുതല്‍ പ്രാധാന്യം നല്‍കിയത് തെറ്റാണെന്ന്നും താനാണെങ്കില്‍ അങ്ങനെ ചെയ്യില്ലായിരുന്നുമാണ് ഗാധ്‌വി വ്യക്തമാക്കുന്നത്.

എന്തായാലും തനിക്ക് ഇതില്‍ പങ്കില്ലെന്ന് ഗാധ്‌വി അറിയിച്ചതോടെ ഇപ്പോള്‍ പ്രതിക്കൂട്ടിലായിരിക്കുന്നത് ചിത്രം നിര്‍മ്മിച്ചിരിക്കുന്ന ശ്രീ അഷ്ടവിനായക് സിനി വിഷന്‍ എന്ന നിര്‍മ്മാണ കമ്പനിയാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
അര്‍ഷാദും മരിയയും വേര്‍പിരിയുന്നു
ലാലിനെ കാത്ത് ചരിത്ര നായകന്‍‌മാര്‍
അക്ഷയ് ചിത്രത്തിന് ശാപമോക്ഷം
നാഗകന്യകയായി മല്ലിക എത്തുന്നു
ഐശ്വര്യയും സല്‍മാനും ഒരുമിക്കുന്നു
ദേവ് ആനന്ദ് തിരിച്ചുവരുന്നു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
രഹസ്യങ്ങളുടെ ‘മണിച്ചിത്ര‘പ്പൂട്ട്!
അഭിനേതാക്കള്‍ക്ക് അവര്‍ അവതരി പ്പിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചല്ലാ തെ കഥയുടെ എ ബി സി ഡി....
ചെമ്പകരാമന്‍ എന്ന് തുടങ്ങും?
ഇമ്രാന്‍ - ജെനിലിയ വീണ്ടും?
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പൊതുമേഖല സ്ഥാ പനമായ ബി എസ് എന്‍ എല്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുമായി നെറ്റ്‌വ ര്‍ക്ക് പങ്കാളിത്ത ധാരണയിലെത്തിയതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...