|
| അര്‍ഷാദും മരിയയും വേര്‍പിരിയുന്നു |
| തിങ്കള്‍, 6 ഒക്‍ടോബര്‍ 2008 ( 16:38 IST ) | |
ബോളിവുഡ് നഗരത്തില്‍ മറ്റൊരു താര ദമ്പതികള്‍ കൂടി വഴിപിരിയുന്നു. ബി-ടൌണിലെ മികച്ച താര ദമ്പതികളില്‍ ഒന്നായി കരുതപ്പെട്ടിരുന്ന അര്‍ഷാദ് വര്‍സി - മരിയ ഗൊരേത്തി ദമ്പതികളാണ് വിമോചനത്തിനൊരുങ്ങുന്നത്. സിനിമാലോകത്ത് താര ദമ്പതികളുടെ വിവാഹമോചനങ്ങള്‍ വാര്‍ത്തയല്ലാതാവുന്ന കാലത്ത് പത്ത് വര്‍ഷത്തെ ദാമ്പത്യത്തിന് അന്ത്യം കുറിച്ചാണ് ഇരുവരും വഴിപിരിയുന്നത്.
എന്തായാലും ഇരുവരും ബന്ധം ഏറെക്കുറെ വേര്‍പെടുത്തിയ രീതിയിലാണ്. മക്കള്‍ക്ക് വേണ്ടി മാത്രമാണ് ഒരുമിച്ച് താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിയയാണ് ബന്ധം വേര്‍പെടുത്തുന്നതില്‍ മുന്‍കൈ എടുത്തിരിക്കുന്നതത്രെ. ഭാര്യ തന്നോടോപ്പം തന്നെ തുടരണമെന്നാണ് അര്‍ഷാദിന്‍റെ ആഗ്രഹമെന്നും പറയപ്പെടുന്നു. എന്നാല്‍ ഇതേകുറിച്ച് ചോദിച്ചപ്പോള്‍ തൊഴിലിനെ കുറിച്ച് മാത്രമാണ് ഇപ്പോള്‍ തന്‍റെ ചിന്തയെന്ന് പറഞ്ഞ് അര്‍ഷാദ് ഒഴിഞ്ഞുമാറുകയായിരുന്നുവത്രെ.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പൊതുമേഖല സ്ഥാ പനമായ ബി എസ് എന്‍ എല്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുമായി നെറ്റ്‌വ ര്‍ക്ക് പങ്കാളിത്ത ധാരണയിലെത്തിയതോടെ... |
| |
|
|
|
|
|
|
|