|
| ആമീര്‍ ഇനി പ്രഫസറാകും |
| അഹമ്മദാബാദ്(ഏജന്‍സി), ചൊവ്വ, 7 ഒക്‍ടോബര്‍ 2008 ( 12:15 IST ) | |
അമീര്‍ ഖാന്‍റേ വഴികള്‍ എന്നും വ്യത്യസ്തമാണ്. അത് സിനിമയിലായും ജീവിതത്തിലായാലും.ജീവിതത്തില്‍ ഒരു പുതിയ വേഷം അണിയാനുളള ഒരുക്കത്തിലാണ് അമീര് ഇപ്പോള്‍. ‘താരെ സമീന്‍ പര്‍‘ എന്ന ചിത്രത്തില്‍ സ്കൂള്‍ അധ്യാപകന്‍റെ വേഷത്തിലെത്തിയ അമീര്‍ ഇനി കോളജ് പ്രഫസറായാണ് വേഷ പകര്‍ച്ച നടത്തുന്നത്. എന്നാല്‍ ഇത് സിനിമയിലല്ല ജീവിതത്തിലാണെന്ന വ്യത്യാസമുണ്ടെന്ന് മാത്രം.
അഹമ്മദാബാദ് ഐ ഐ എമ്മിലാണ് അമീര്‍ വിസിറ്റിംഗ് പ്രഫസറാകുന്നത്. വിഷയം സിനിമ തന്നെ. ഐ ഐ എമ്മില്‍ പുതിയതായി ആരംഭിക്കുന്ന സമകാലീന്ന സിനിമാ വ്യവസായം എന്ന കോഴ്സിലാണ് അമീര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമകാലീന സിനിമയെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുക.
അമീറിനു പുറമെ ബോളിവുഡ് സംവിധായകരായ കരണ്‍ ജോഹര്‍, രാം ഗോപാല്‍ വര്‍മ, മഹേഷ് ഭട്ട്, ഓംപുരി, കിഷോര്‍ ലുല്ല, കമലഹാസന്‍, വിധു വിനോദ് ചോപ്ര, മധുര്‍ ഭണ്ഡാര്‍ക്കര്‍, അപൂര്‍വ ലാഖിയ എന്നിവരെയും ക്ലാസെടുക്കാനായി ഐ ഐ എം അധികൃതര്‍ സമീപിച്ചിട്ടുണ്ട്.
പുതിയ കോഴ്സില്‍ ചേരാനായി 65 വിദ്യാര്‍ത്ഥികള്‍ ഇപ്പോഴെ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ഐ ഐ എം അധികൃതര്‍ പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട പ്രൊഡ്ക്ഷന്‍, സാമ്പത്തികം, വിപണനം എന്നീ മേഖലകളും കോഴ്സിന്‍റെ ഭാഗമാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പൊതുമേഖല സ്ഥാ പനമായ ബി എസ് എന്‍ എല്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുമായി നെറ്റ്‌വ ര്‍ക്ക് പങ്കാളിത്ത ധാരണയിലെത്തിയതോടെ... |
| |
|
|
|
|
|
|
|