യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
കുരുക്ഷേത്ര ‘യുദ്ധം‘ തുടങ്ങി
തിരുവനന്തപുരം(ഏജന്‍സി), 8 ഒക്‍ടോബര്‍ 2008   ( 13:09 IST )
മലയാള സിനിമാ ലോകത്തെ സംഘടനകള്‍ തമ്മിലുളള പോരാട്ടം മൂലം റിലീംസിംഗ് മാറ്റിവച്ച മോഹന്‍‌ലാല്‍ ചിത്രം കുരുക്ഷേത്ര ഒടുവില്‍ തിയറ്ററുകളിലെത്തി. മയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കേന്ദ്രങ്ങളില്‍ റിലീസ്‌ ചെയ്‌ത ചിത്രമെന്ന റെക്കോര്‍ഡുമായാണ് കുരുക്ഷേത്ര എത്തിയത്. കേരളത്തിലെ 120 കേന്ദ്രങ്ങളിലാണ്‌ ചിത്രം പ്രദര്‍ശനത്തിനെത്തിയത്‌. ഇനിയുള്ള സിനിമകളുടെ റിലീസ്‌ എഴുപത്‌ കേന്ദ്രങ്ങളിലാക്കി ചുരുക്കാമെന്ന്‌ ധാരണയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ എ ക്ലാസ്‌ തിയറ്റര്‍ ഉടമകള്‍ സമ്മതിച്ചത്‌.

ഇന്ത്യന്‍ സൈന്യത്തിന്‍റെ കാര്‍ഗില്‍ പോരാട്ട കഥ പറയുന്ന കുരുക്ഷേത്ര ആദ്യ പ്രദര്‍ശനം കാണാനായി രാവിലെ ആറ് മണിമുതല്‍ തന്നെ തിയേറ്ററുകള്‍ക്ക് മുമ്പില്‍ നീണ്ട ക്യൂ കാണാമായിരുന്നു. മോഹന്‍ ലാല്‍ ഫാന്‍സ് അംഗങ്ങള്‍ പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ ഫിലിം പെട്ടി പ്രത്യേകമായി പൂജിച്ച ശേഷമാണ് തിയേറ്ററുകളിലേക്ക് കൊണ്ടുപോയത്.

ഗാന്ധി ജയന്തി ദിനത്തില്‍ റിലീസ് ചെയ്യാനിരുന്ന കുരുക്ഷേത്ര സംസ്ഥാനത്തെ ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷനും സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയും തമ്മിലുള്ള തര്‍ക്കം മൂലം റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. മോഹന്‍ലാല്‍ കീര്‍ത്തിചക്രയില്‍ മേജര്‍ മഹാദേവനായിരുന്നെങ്കില്‍ കേണല്‍ മഹാദേവന്‍ എന്ന പേരിലാണ് കുരുക്ഷേത്രയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കുരുക്ഷേത്രയുദ്ധത്തെ അനുസ്മരിപ്പിക്കുന്ന ഇന്ത്യാ - പാകിസ്ഥാന്‍ പോരാട്ടമാണ് ചിത്രത്തിന്‍റെ പ്രമേയം. കാര്‍ഗില്‍ യുദ്ധവും ഇന്ത്യന്‍ സൈന്യത്തിന്‍റെ വിജയവുമാണ് കുരുക്ഷേത്രയിലൂടെ മേജര്‍ രവി പറയാന്‍ ശ്രമിക്കുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ആമീര്‍ ഇനി പ്രഫസറാകും
അര്‍ഷാദും മരിയയും വേര്‍പിരിയുന്നു
ഇമ്രാന് കൂടുതല്‍ പ്രാധാന്യം നല്‍കിയത് തെറ്റ്: ഗാധ്‌വി
ലാലിനെ കാത്ത് ചരിത്ര നായകന്‍‌മാര്‍
അക്ഷയ് ചിത്രത്തിന് ശാപമോക്ഷം
നാഗകന്യകയായി മല്ലിക എത്തുന്നു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
രഹസ്യങ്ങളുടെ ‘മണിച്ചിത്ര‘പ്പൂട്ട്!
അഭിനേതാക്കള്‍ക്ക് അവര്‍ അവതരി പ്പിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചല്ലാ തെ കഥയുടെ എ ബി സി ഡി....
ചെമ്പകരാമന്‍ എന്ന് തുടങ്ങും?
ഇമ്രാന്‍ - ജെനിലിയ വീണ്ടും?
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പൊതുമേഖല സ്ഥാ പനമായ ബി എസ് എന്‍ എല്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുമായി നെറ്റ്‌വ ര്‍ക്ക് പങ്കാളിത്ത ധാരണയിലെത്തിയതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...