|
| നാലു പെണ്ണുങ്ങള്‍ വിയന്നയില്‍ |
| വ്യാഴം, 9 ഒക്‍ടോബര്‍ 2008 ( 13:50 IST ) | |
അടൂര്‍ ഗോപാലകൃഷ്ണന്‍റെ വിഖ്യാത ചിത്രം ‘നാലു പെണ്ണുങ്ങള്‍’ വിയന്നയില്‍ പ്രദര്‍ശിപ്പിക്കും. ഈ മാസം പതിനേഴിനാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം. പ്രദര്‍ശന സമയത്ത് മേളയില്‍ പങ്കെടുക്കാന്‍ അടൂര്‍ ഗോപാലകൃഷ്ണനും ക്ഷണമുണ്ട്. ഓസ്ട്രിയയിലെ ഏറ്റവും വലിയ മേളകളിലൊന്നാണ് വിയന്നയില്‍ നടക്കുന്നത്.
“മുന്‍പ് എന്‍റെ ചില ചിത്രങ്ങള്‍ വിയന്നയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ എന്‍റെ ഒരു ചിത്രവുമായി ഞാന്‍ വിയന്നയില്‍ പോകുന്നത് ഇതാദ്യമാണ്. ഇത് വലിയ അംഗീകാരമായി കണക്കാക്കുന്നു.” - അടൂര്‍ പറയുന്നു. ടൊറന്‍റോ ഫെസ്റ്റിവലിലടക്കം ഇരുപതിലധികം അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ നാലു പെണ്ണുങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
നാലു പെണ്ണുങ്ങളുടെ രണ്ടാം ഭാഗമെന്നോണം ഒരു ചിത്രം അടൂര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ‘ഒരു പെണ്ണും രണ്ടാണും’ എന്നാണ് ഈ സിനിമയുടെ പേര്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പൊതുമേഖല സ്ഥാ പനമായ ബി എസ് എന്‍ എല്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുമായി നെറ്റ്‌വ ര്‍ക്ക് പങ്കാളിത്ത ധാരണയിലെത്തിയതോടെ... |
| |
|
|
|
|
|
|
|