യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ഇമ്രാനോട് മിനിഷ നന്ദി പറയുന്നു
വ്യാഴം, 9 ഒക്‍ടോബര്‍ 2008   ( 18:21 IST )
മിനിഷ ലാംബയ്ക്ക് ഇമ്രാന്‍ ഖാനോടുള്ള നന്ദി പറഞ്ഞാലും പറഞ്ഞാലും തീരുന്നതല്ല. മിനിഷയുടെ ആരോഗ്യവും സൌന്ദര്യവും സംരക്ഷിക്കാന്‍ ഇമ്രാന്‍ സഹായിച്ചതിന്‍റെ വിവരങ്ങളാണ് മാധ്യമങ്ങളായ മാധ്യമങ്ങളോടെല്ലാം മിനിഷ വിളമ്പുന്നത്. കിഡ്‌നാപ് എന്ന ചിത്രത്തിലാണ് ഇമ്രാനും മിനിഷയും ഒന്നിച്ച് അഭിനയിച്ചത്. കിഡ്നാപില്‍ മിനിഷ നായികയും ഇമ്രാന്‍ വില്ലനുമാണ്. എന്നാല്‍ നായികയെ വില്ലന്‍ സഹായിച്ച കഥയാണ് മിനിഷയ്ക്ക് പറയാനുള്ളത്.

ചിത്രത്തില്‍ സഞ്ജയ് ദത്തിന്‍റെ മകളായിരുന്നു മിനിഷ. തന്‍റെ ചിത്രത്തിലെ നായിക സൂപ്പര്‍ സുന്ദരിയാകണമെന്ന് സംവിധായകന്‍ സഞ്ജയ് ഗാഡ്‌വിയ്ക്ക് നിര്‍ബന്ധം. കൂടുതല്‍ സുന്ദരിയാകാന്‍ മിനിഷ കൊണ്ടുപിടിച്ചൊരു ശ്രമം നടത്തി. നല്ല ഒന്നാന്തരം ഡയറ്റിംഗ്. ഭക്ഷണം വളരെക്കുറച്ചു മാത്രം. വല്ലപ്പോഴും അല്‍പ്പം ജ്യൂസ്. എന്നാല്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ പ്രശ്നവും തുടങ്ങി. നമ്മുടെ വില്ലന്‍ നടന്‍ ഇമ്രാന്‍ ഖാന്‍ വീട്ടില്‍ നിന്ന് ഉച്ചഭക്ഷണം കൊണ്ടു വരുന്നതാണ് കുഴപ്പമായത്.

മിനിഷ ലാംബ മുന്നില്‍ ഇരിക്കുന്നതു ശ്രദ്ധിക്കാതെ ഇമ്രാന്‍ ഉച്ചഭക്ഷണം കുഴച്ചു കുഴച്ചു തട്ടാന്‍ തുടങ്ങി. രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ഇമ്രാന് തന്‍റെ തെറ്റ് മനസിലായത്. ഒരിറ്റു വെള്ളം പോലും ഇറക്കാതെയാണ് മിനിഷ ഇരിക്കുന്നത്. അവരുടെ മുന്നിലിരുന്ന് ഇങ്ങനെ വാരിവലിച്ച് കഴിക്കുന്നതു ശരിയാണോ? ഒടുവില്‍ മിനിഷ കാണാതെ ഇമ്രാന്‍ ഒരു മൂലയ്ക്ക് പോയിരുന്ന് ഭക്ഷണം കഴിക്കാന്‍ തുടങ്ങി.

ഇമ്രാന്‍റെ ഈ കരുതല്‍ മിനിഷയെ ഏറെ സന്തോഷിപ്പിച്ചിരിക്കുകയാണ്. ആഹാരത്തിന്‍റെ മണം പോലും തന്നിലേക്ക് വരാതെ, ഷൂട്ടിംഗ് കാലയളവ് മുഴുവന്‍ മാറിയിരുന്ന് ഭക്ഷണം കഴിച്ച ഇമ്രാന്‍ ഖാന് മിനിഷ വീണ്ടും വീണ്ടും നന്ദി പറയുന്നു.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
നാലു പെണ്ണുങ്ങള്‍ വിയന്നയില്‍
കുരുക്ഷേത്ര ‘യുദ്ധം‘ തുടങ്ങി
ആമീര്‍ ഇനി പ്രഫസറാകും
അര്‍ഷാദും മരിയയും വേര്‍പിരിയുന്നു
ഇമ്രാന് കൂടുതല്‍ പ്രാധാന്യം നല്‍കിയത് തെറ്റ്: ഗാധ്‌വി
ലാലിനെ കാത്ത് ചരിത്ര നായകന്‍‌മാര്‍
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
രഹസ്യങ്ങളുടെ ‘മണിച്ചിത്ര‘പ്പൂട്ട്!
അഭിനേതാക്കള്‍ക്ക് അവര്‍ അവതരി പ്പിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചല്ലാ തെ കഥയുടെ എ ബി സി ഡി....
ചെമ്പകരാമന്‍ എന്ന് തുടങ്ങും?
ഇമ്രാന്‍ - ജെനിലിയ വീണ്ടും?
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പൊതുമേഖല സ്ഥാ പനമായ ബി എസ് എന്‍ എല്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുമായി നെറ്റ്‌വ ര്‍ക്ക് പങ്കാളിത്ത ധാരണയിലെത്തിയതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...