യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
കത്രീനയ്ക്ക് തിരക്കോടുതിരക്ക്
വെള്ളി, 10 ഒക്‍ടോബര്‍ 2008   ( 10:59 IST )
കത്രീന കൈഫ് അടുത്ത കാലത്ത് ബല്‍‌റാം വേഴ്സസ് താരാദാസ് എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചു. 20 ലക്ഷം രൂപയാണ് ആ സിനിമയ്ക്കു വേണ്ടി അവര്‍ കൈപ്പറ്റിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്. മലയാളത്തില്‍ ഒരു നായികയ്ക്ക് കൊടുക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണത്. എന്നാല്‍ ഇരുപതോ അമ്പതോ ലക്ഷം രൂപയുമായി ഇന്ന് കത്രീനയെ ഒരു നിര്‍മ്മാതാവിന് സമീപിക്കാന്‍ കഴിയില്ല. കാരണം, ഇപ്പോള്‍ ബോളിവുഡിന്‍റെ താരറാണി കത്രീനയാണ്. തൊടുന്നതെല്ലാം പൊന്നാവുന്ന കാലമാണവര്‍ക്ക്.

അഭിനയിച്ച ചിത്രങ്ങളെല്ലാം ബമ്പര്‍ ഹിറ്റുകളായതോടെ വന്‍ ബാനറുകളാണ് കത്രീനയ്ക്കായി കാത്തു നില്‍ക്കുന്നത്. ഐശ്വര്യ റായിക്കു വേണ്ടിപ്പോലും ബോളിവുഡ് ഇത്രയും വിലപേശല്‍ നടത്തിയിട്ടില്ലെന്നാണ് സിനിമാവിദഗ്ധര്‍ പറയുന്നത്. എത്ര കോടി വേണമെങ്കിലും നല്‍കാം, ഡേറ്റ് തന്നാല്‍ മതിയെന്നാണത്രേ കത്രീനയോട് നിര്‍മ്മാതാക്കളുടെ ആവശ്യം. കത്രീന മുഖം കാണിച്ചാല്‍ സിനിമ ഹിറ്റാകുമെന്നാണ് വിശ്വാസം.

അടുത്തിടെ ഒരു ടിവി ചാനലില്‍ നിന്ന് കത്രീനയ്ക്ക് ഒരു ഓഫര്‍ വന്നു. നൃത്തത്തെക്കുറിച്ചുള്ള ഒരു റിയാലിറ്റി ഷോയുടെ അവതാരകയാകണം എന്നായിരുന്നു ചാനല്‍ പ്രവര്‍ത്തകരുടെ ആവശ്യം. ഒരു എപ്പിസോഡിന് കോടികള്‍ അവര്‍ വാഗ്ദാനം ചെയ്തു. സംഗതിയൊക്കെ കത്രീനയ്ക്ക് ഇഷ്ടപ്പെട്ടു. പക്ഷേ, ചാനലുകാര്‍ക്ക് നല്‍കാന്‍ ഡേറ്റെവിടെ? വരും വര്‍ഷങ്ങളിലെ ഓരോ ദിവസവും ഓരോ വമ്പന്‍ ബാനറുകള്‍ക്ക് നല്‍കിയിരിക്കുകയാണ് താരം. സിനിമ ചെയ്യാന്‍ നേരമില്ല, പിന്നല്ലേ ടി വി ഷോ. കത്രീന കൈമലര്‍ത്തി. ചാനലുകാര്‍ നിരാശരായി മടങ്ങി. എന്തായാലും കത്രീനയുടെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ചലച്ചിത്രപ്രേമികള്‍.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഇമ്രാനോട് മിനിഷ നന്ദി പറയുന്നു
നാലു പെണ്ണുങ്ങള്‍ വിയന്നയില്‍
കുരുക്ഷേത്ര ‘യുദ്ധം‘ തുടങ്ങി
ആമീര്‍ ഇനി പ്രഫസറാകും
അര്‍ഷാദും മരിയയും വേര്‍പിരിയുന്നു
ഇമ്രാന് കൂടുതല്‍ പ്രാധാന്യം നല്‍കിയത് തെറ്റ്: ഗാധ്‌വി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
രഹസ്യങ്ങളുടെ ‘മണിച്ചിത്ര‘പ്പൂട്ട്!
അഭിനേതാക്കള്‍ക്ക് അവര്‍ അവതരി പ്പിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചല്ലാ തെ കഥയുടെ എ ബി സി ഡി....
ചെമ്പകരാമന്‍ എന്ന് തുടങ്ങും?
ഇമ്രാന്‍ - ജെനിലിയ വീണ്ടും?
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പൊതുമേഖല സ്ഥാ പനമായ ബി എസ് എന്‍ എല്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുമായി നെറ്റ്‌വ ര്‍ക്ക് പങ്കാളിത്ത ധാരണയിലെത്തിയതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...