|
| ഇമേജുകള്‍ തകര്‍ത്ത് ബിപാഷ |
| 23 ഒക്‍ടോബര്‍ 2008 ( 11:35 IST ) | |
ഹിന്ദി സിനിമകളില്‍ നായികമാര്‍ കശ്മീരി കഥാപാത്രങ്ങളാകുന്നത് സാധാരണയാണ്. കശ്മീരില്‍ നിന്നെത്തുന്ന പെണ്‍കുട്ടികളുടെ കഥ പറഞ്ഞ ഒട്ടേറെ പ്രണയ ചിത്രങ്ങള്‍ ബോക്സോഫീസില്‍ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ബോളിവുഡിന്‍റെ ‘ഹോട്ട് ഗേള്‍’ ബിപാഷ ബസു ‘ലംഹ’ എന്ന ചിത്രത്തില്‍ കശ്മീരി പെണ്‍കുട്ടിയായി അഭിനയിക്കുന്നു. എന്നാല്‍ പതിവ് കശ്മീരി കഥാപാത്രങ്ങളുടെ ഇമേജുകള്‍ തകര്‍ത്തെറിയുന്ന കഥാപാത്രമാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് ബിപാഷ പറയുന്നു.
“വെളുത്ത് തുടുത്ത്, മനോഹരമായ കണ്ണുകളോടു കൂടിയ പെണ്‍കുട്ടികളായാണ് കശ്മീരില്‍ നിന്നുള്ള കഥാപാത്രങ്ങളെ ഹിന്ദി സിനിമ അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഈ പാരമ്പര്യത്തെ തകര്‍ക്കുകയാണ് എന്‍റെ ലക്‍ഷ്യം. ഇത്തരം മുന്‍ധാരണകളെയെല്ലാം നമ്മള്‍ മറികടക്കണം. ഈ കഥാപാത്രത്തിനായി ഞാന്‍ എന്‍റെ വ്യക്തിത്വമാകെ ഉടച്ചുവാര്‍ത്തു. ഇന്ന് കശ്മീരിലെ പെണ്‍കുട്ടികള്‍ എങ്ങനെ പെരുമാറുന്നുവോ അതേ രീതിയില്‍ എന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. കശ്മീരില്‍ പോയി അവിടത്തെ പെണ്‍കുട്ടികളെയും അവരുടെ ജീവിത പശ്ചാത്തലത്തെയും കുറിച്ച് മനസിലാക്കുന്നത് ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് പലരും എന്നെ നിരുത്സാഹപ്പെടുത്തുന്നുണ്ട്. എന്നാല്‍, കശ്മീരി ഭാഷ പഠിക്കുകയും കശ്മീര്‍ പെണ്‍കുട്ടി തന്നെയാണ് ഞാന്‍ എന്ന് ഏവരെയും വിശ്വസിപ്പിക്കുകയും ചെയ്യും” - ബിപാഷയുടെ വാക്കുകളില്‍ ആത്മവിശ്വാസം.
കശ്മീരില്‍ ജനിച്ചു വളര്‍ന്ന് മുംബൈയില്‍ ഉപരി പഠനത്തിനായെത്തുന്ന പെണ്‍കുട്ടിയെയാണ് ബിപാഷ ലംഹയില്‍ അവതരിപ്പിക്കുന്നത്. രാഹുല്‍ ധൊലാക്കിയ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ കുനാല്‍ കപൂറാണ് നായകന്‍. ഒരു ആക്ഷന്‍ ചിത്രമാണിത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത... |
| |
|
|
|
|
|
|
|