|
| നടികള്‍ തന്നെ സ്മാര്‍ട്ട്! |
| ബുധന്‍, 29 ഒക്‍ടോബര്‍ 2008 ( 11:12 IST ) | |
സിനിമാ മേഖലയില്‍ നടികളോ നടന്‍മാരോ കൂടുതല്‍ സ്മാര്‍ട്ട്? കുഴക്കുന്ന ചോദ്യമാണെങ്കിലും സോഹ അലിഖാന്‍ എന്ന ബോളിവുഡ് സുന്ദരി ഉത്തരം പറയാന്‍ ഒട്ടും ആലോചിക്കുന്നില്ല. ‘നടന്‍മാരെക്കാള്‍ നടികള്‍ തന്നെയാണ് സ്മാര്‍ട്ട്!’ - തന്‍റെ നിലപാട് തന്നെയാണ് ശരിയെന്ന് ആത്മവിശ്വാസത്തോടെയാണ് സോഹ പറയുന്നത്.
“നടന്‍മാരെക്കാള്‍ കൂടുതല്‍ ബുദ്ധിശാലികളും സ്മാര്‍ട്ടും നടികളാണെന്നാണ് ഞാന്‍ കരുതുന്നത്. നടികള്‍ സ്മാര്‍ട്ടല്ല എന്നത് ഒരു തെറ്റായ പറച്ചിലാണ്. എനിക്കു തോന്നുന്നത് നടികള്‍ ഇമോഷന്‍സിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട് എന്നാണ്. നമ്മുടെ രാജ്യത്ത് ബുദ്ധിശാലികളായ ഒട്ടേറെ നടിമാരുണ്ട്. അവരെല്ലാം അവരുടെ കരിയര്‍ വളരെ നന്നായി മുന്നോട്ടു കൊണ്ടു പോകുന്നു.” - സോഹ പറയുന്നു.
പട്ടൌഡി കുടുംബത്തില്‍ നിന്നുള്ള ഈ താരസുന്ദരി ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നാണ് ബിരുദമെടുത്തത്. ലണ്ടനില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തിലും രാഷ്ട്രതന്ത്രത്തിലും ബിരുദാനന്തര ബിരുദമെടുത്തു. ന്യൂയോര്‍ക്ക് ആസ്ഥാനമായ ഫോര്‍ഡ് ഫൌണ്ടേഷനിലും സിറ്റിബാങ്കിനു വേണ്ടിയും ജോലി ചെയ്തു. അതിന് ശേഷമാണ് 2004ല്‍ ‘ദില്‍ മാംഗേ മോര്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ട് സോഹ സിനിമാ രംഗത്തെത്തുന്നത്.
രംഗ് ദേ ബസന്തി, ഖോയാ ഖോയാ ചന്ദ്, മുംബൈ മേരി ജാന്‍ തുടങ്ങി ജനപ്രീതിയും നിരൂപക പ്രശംസയും നേടിയ സിനിമകളില്‍ അഭിനയിച്ച് സോഹ ശ്രദ്ധപിടിച്ചു പറ്റി. സോഹ സ്മാര്‍ട്ട് അല്ലെന്ന് ആര്‍ക്ക് പറയാന്‍ കഴിയും?. “സിനിമാ രംഗത്ത് നിങ്ങള്‍ അബദ്ധങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ നിങ്ങളുടെ സ്ഥാനം മറ്റുള്ളവര്‍ നിഷ്പ്രയാസം കയ്യടക്കും. അതിനാല്‍ ഏറെ ബുദ്ധിസാമര്‍ത്ഥ്യം പ്രദര്‍ശിപ്പിക്കേണ്ട വേദിയാണിതെന്ന് ഞാന്‍ കരുതുന്നു.” - സോഹ വ്യക്തമാക്കുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത... |
| |
|
|
|
|
|
|
|