യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
നസിറുദ്ദീന്‍ ഷായുടെ പാചകം!
വെള്ളി, 31 ഒക്‍ടോബര്‍ 2008   ( 15:01 IST )
നസിറുദ്ദീന്‍ ഷായുടെ സിനിമകള്‍ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമാണ്. അദ്ദേഹത്തിന്‍റെ സിനിമകള്‍ക്കായി പ്രേക്ഷകര്‍ എന്നും കാത്തിരിക്കാറുണ്ട്. നസീര്‍ അടുത്ത ചിത്രത്തില്‍ എന്തു വിസ്മയമാണ് കാണിക്കാന്‍ പോകുന്നതെന്ന് ഓരോരുത്തരും ചിന്തിക്കുന്നു. എ വെനസ്‌ഡേയും ഷൂട്ട് ഓണ്‍ സൈറ്റും അടുത്തകാലത്ത് പ്രേക്ഷകരെ വശീകരിച്ച നസീര്‍ സിനിമകളാണ്. എങ്കിലിതാ, നസിറുദ്ദീന്‍ ഷായുടെ ആരാധകര്‍ക്ക് രസകരമായ ഒരു വാര്‍ത്ത. അടുത്ത സിനിമയില്‍ നസീര്‍ ഒരു പാചകക്കാരനായാണ് അഭിനയിക്കുന്നത്.

ഡേവിഡ് കപ്‌ലാന്‍ സംവിധാനം ചെയ്യുന്ന ‘7 ടു ദി പാലസ്’ എന്ന ചിത്രത്തിലാണ് നസിറുദ്ദീന്‍ ഷാ പാചകക്കാരനാകുന്നത്. ഓം‌ലറ്റ് ഉണ്ടാക്കാനറിയാം എന്നല്ലാതെ ‘പാചകകല’ അടുത്തുകൂടെ പോലും പോയിട്ടില്ലാത്ത ആളാണ് നസിറുദ്ദീന്‍ ഷാ. എന്നാല്‍ ഈ കഥാപാത്രം അതിന്‍റെ എല്ലാ പൂര്‍ണതയോടും ചെയ്യുന്നതിനായി അദ്ദേഹം ചില പാചക വിദഗ്ധര്‍ക്കൊക്കെ ശിഷ്യപ്പെടുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.

ന്യൂയോര്‍ക്കിലെ ഒരു ഇന്ത്യന്‍ റെസ്റ്റോറന്‍റിനെ ചുറ്റിപ്പറ്റിയാണ് ‘7 ടു ദി പാലസി’ന്‍റെ കഥ നടക്കുന്നത്. പ്രശസ്ത പാചകവിദഗ്ധനായ മധുര്‍ ജഫ്രി ഈ ചിത്രത്തില്‍ ഒരു സീനില്‍ നസീറിനൊപ്പം അഭിനയിക്കുന്നുണ്ട്. മാത്രമല്ല, ഒരു ട്രെയിനി കുക്കിന്‍റെ വേഷത്തില്‍ ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ ആസിഫ് മാണ്ട്‌വിയും അഭിനയിക്കുന്നു.

ഡേവിഡ് കപ്‌ലാന്‍ സംവിധാനം ചെയ്ത കഴിഞ്ഞ ചിത്രത്തിന്‍റെ പേര് ‘ഇയര്‍ ഓഫ് ദി ഫിഷ്’ എന്നായിരുന്നു. ഒരു ചൈനീസ് റെസ്റ്റോറന്‍റില്‍ നടക്കുന്ന കഥയായിരുന്നു ആ ചിത്രം പറഞ്ഞത്!.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പനോരമ വിവാദം പുകയുന്നു
ഗജിനിയില്‍ അമീറിന് തൃപ്തിയില്ല
ഇഷ തയ്ക്വൊണ്ടോ പഠിക്കുന്നു
നടനില്‍ നിന്ന് നിര്‍മ്മാതാവിലേക്ക്
ഉപവാസത്തിന് രജനിയും കമലും?
നടികള്‍ തന്നെ സ്മാര്‍ട്ട്!
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കത്രീനയ്ക്ക് തിരക്കോടുതിരക്ക്
ഐശ്വര്യ റായിക്കു വേണ്ടിപ്പോലും ബോളിവുഡ് ഇത്രയും വിലപേശല്‍ നടത്തിയിട്ടില്ലെന്നാണ് സിനിമാവിദ....
അക്ഷയ് ചിത്രത്തിന് ശാപമോക്ഷം
നാഗകന്യകയായി മല്ലിക എത്തുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...