|
| ഫാഷന് എന്‍റെ കഥ: പ്രിയങ്ക |
| മുംബൈ(ഏജന്‍സി), ശനി, 1 നവംബര്‍ 2008 ( 15:21 IST ) | |
ഫാഷന്‍ ലോകത്തെ അണിയറക്കഥകള്‍ പറയുന്ന മധുര്‍ ഭണ്ഡാര്‍ക്കറുടെ ഫാഷന് തന്‍റെ ജീവിതകഥയുമായി ബന്ധമുണ്ടെന്ന് ചിത്രത്തിലെ നായികയായ പ്രിയങ്ക ചോപ്ര. ചിത്രത്തിന്‍റെ പ്രചരണ പരിപാടികള്‍ക്കായി ദുബായില്‍ എത്തിയതായിരുന്നു പ്രിയങ്ക.
ചിത്രത്തില്‍ ഞാന്‍ മേഘ്‌ന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ പലപ്പോഴും എന്‍റെ ജീവിതം തന്നെയാണ് മുന്നില്‍കണ്ടത്. ഒരേയൊരു വ്യത്യാസമെന്തെന്നാല്‍ മേഘ്‌നക്ക് എവിടെയെത്തണമെന്ന് കൃത്യമായ ലക്‍ഷ്യമുണ്ടായിരുന്നു എന്ന് മാത്രം. എന്‍റെ അച്ഛനു മേഘ്‌നയുടെ അച്ഛനെപോലെ ആഗ്രഹങ്ങള്‍ക്ക് തടസ്സം നിന്നിട്ടില്ല. അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു. പക്ഷെ ഒരിക്കലും എതിര് പറഞ്ഞിട്ടില്ല-പ്രിയങ്ക പറഞ്ഞു.
അദ്ദേഹം അനുവദിച്ചു തന്ന സ്വാതന്ത്ര്യം കൊണ്ടാണ് ജംഷഡ്പൂരിലെ ഒരു ഇടത്തരം കുടുംബത്തില്‍ നിന്ന് വന്ന ഒരു കൊച്ചു പെണ്‍കുട്ടി പിന്നീട് ലോക സുന്ദരിയായതും അറിയപ്പെടുന്ന സിനിമാ താരമായതും. ഫാഷന്‍ കണ്ട് അച്ഛന്‍ ശരിക്കും പൊട്ടിക്കരഞ്ഞുപോയി. കാരണം മേഘ്നയും ഞാനും തമ്മിലുളള സാമ്യം അത്രക്കായിരുന്നു.
ഫാഷന്‍ ലോകത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന വിവാദത്തോട് പ്രിയങ്ക ഇങ്ങനെ പ്രതികരിച്ചു. ഞാനും മധുവും ഞങ്ങളുടെ രക്തവും ജീവിതവും നല്‍കിയാണ് ഈ സിനിമ പൂര്‍ത്തിയാക്കിയത്. ഫാഷന്‍ ലോകമെന്നത് എപ്പോഴും മത്സരാധിഷ്ഠിതമാണ്. മധു ഇതില്‍ അത്രമാത്രം ഗവേഷണം നടത്തിയിട്ടുണ്ട്. സ്ക്രിപ്റ്റ് വായിച്ച് അഞ്ചു മാസത്തിനുശേഷമാണ് ഞാന്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിച്ചത് തന്നെ. ആരോപണങ്ങളില്‍ വലിയ കഴമ്പില്ല.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക പ്രതി സന്ധി മറികടക്കാന്‍ ജപ്പാനിലെ ടൊയോട്ടയു ടെ സഹായം തേടിയെന്ന വാര്‍ത്തകള്‍ അമേ രിക്കയിലെ ഓട്ടോമൊബൈല്‍... |
| |
|
|
|
|
|
|
|