|
| 19 സ്റ്റെപ്സുമായി കമല്‍ |
| ഞായര്‍, 2 നവംബര്‍ 2008 ( 11:21 IST ) | |
ഉലകനായകന്‍ കമലഹാസനും വാള്‍ട്ട് ഡിസ്നിയും ഒത്തു ചേരുന്നു. വാള്‍ട്ട് ഡിസ്നി നിര്‍മ്മിക്കുന്ന ‘19 സ്റ്റെപ്സ്’ എന്ന ചിത്രത്തില്‍ കമലും പ്രശസ്ത ജാപ്പനീസ് നടന്‍ തദാനോബുവുമാണ് നായകന്‍മാര്‍. നായിക അസിന്‍. ഭരത് ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ എം ടി വാസുദേവന്‍ നായരാണ്. തമിഴ്, ഇംഗ്ലീഷ്, ജാപ്പനീസ് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.
കളരിപ്പയറ്റിന് വളരെയേറെ പ്രാധാന്യമുള്ള ഒരു ചിത്രമാണിത്. തദാനോബുവിന്‍റെ നായികയായാണ് അസിന്‍ അഭിനയിക്കുന്നത്. ഒരു ജാപ്പനീസ് രാജകുമാരിയുടെ വേഷമാണിത്. എ ആര്‍ റഹ്‌മാന്‍ സംഗീതം പകരുന്നു എന്നതും 19 സ്റ്റെപ്സിന്‍റെ പ്രത്യേകതയാണ്.
എ ആര്‍ റഹ്‌മാന്‍റെ വന്ദേ മാതരം, പ്രേ ഫോര്‍ മീ ബ്രദര്‍ എന്നീ ആല്‍ബങ്ങള്‍ സംവിധാനം ചെയ്തത് ഭരത് ബാലയാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക പ്രതി സന്ധി മറികടക്കാന്‍ ജപ്പാനിലെ ടൊയോട്ടയു ടെ സഹായം തേടിയെന്ന വാര്‍ത്തകള്‍ അമേ രിക്കയിലെ ഓട്ടോമൊബൈല്‍... |
| |
|
|
|
|
|
|
|