യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
‘ഗോല്‍‌മാല്‍’ തകര്‍ത്തുവാരുന്നു
തിങ്കള്‍, 3 നവം‌ബര്‍ 2008   ( 10:44 IST )
ഹിന്ദി സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുകയാണ് അജയ് ദേവ്‌ഗണ്‍, കരീന കപൂര്‍ ജോഡികളുടെ ‘ഗോല്‍‌മാല്‍ റിട്ടേണ്‍സ്’. ഇനിഷ്യല്‍ കളക്ഷനില്‍ പലയിടങ്ങളിലും ‘സിംഗ് ഈസ് കിംഗി’നെക്കാള്‍ മുന്നിലാണ് ഗോല്‍മാല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. താരബാഹുല്യം കൊണ്ടും തിരക്കഥയില്‍ ആവോളം തുന്നിച്ചേര്‍ത്തിരിക്കുന്ന കുരുക്കുകള്‍ കൊണ്ടും യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ഈ ചിത്രം ‘ഗോല്‍‌മാല്‍’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ്.

രോഹിത് ഷെട്ടി സംവിധാനം ചെയ്ത ഈ സിനിമയ്ക്ക് ആദ്യ ദിനങ്ങളിലെ തിരക്ക് തുടര്‍ന്നാല്‍ ബോളിവുഡിലെ മഹാ വിജയങ്ങളില്‍ ഒന്നായി മാറും. നൂറ്‌ ശതമാനം കോമഡിച്ചിത്രമായ ഗോല്‍മാല്‍ റിട്ടേണ്‍സ് കാണികള്‍ രസിച്ചു കണ്ടിരിക്കുന്നു എന്നത് ചിത്രത്തിന്‍റെ ലോംഗ് റണ്‍ ഉറപ്പാക്കുന്നു.

മുംബൈയിലെ ഒരു തിയേറ്ററില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഒരു ചിത്രം നേടിയ ഏറ്റവും വലിയ ഇനിഷ്യല്‍ കളക്‍ഷനാണ് ഗോല്‍‌മാല്‍ റിട്ടേണ്‍സ് നേടിയത്. മാത്രമല്ല അടുത്ത രണ്ടു വാരത്തേക്കുള്ള എല്ലാ ടിക്കറ്റുകളും ബുക്കു ചെയ്യപ്പെടുകയും ചെയ്തു. മുംബൈയില്‍ മാത്രമല്ല, പഞ്ചാബ്, ഹൊസിയാപൂര്‍, ജമ്മു, നാഗ്‌പൂര്‍, റായ്‌പൂര്‍, അമരാവതി തുടങ്ങിയ കേന്ദ്രങ്ങളിലും ചിത്രം ചരിത്രവിജയമാണ് നേടുന്നത്.

ലണ്ടനില്‍ പ്രദര്‍ശനത്തിനെത്തി ആദ്യ ദിനം തന്നെ 40000 പൌണ്ട് കളക്ഷന്‍ നേടി റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ഗോല്‍‌മാല്‍. ഈ വിജയത്തില്‍ നിന്ന് ഒരു കാര്യം ഉറപ്പിക്കാം - അടുത്ത കാലത്തു തന്നെ ‘ഗോല്‍‌മാല്‍ - 3’ പ്രതീക്ഷിക്കാവുന്നതാണ്.

തുഷാര്‍ കപൂര്‍, അര്‍ഷദ് വര്‍സി, ശ്രേയസ് തല്‍‌പദെ, സെലീന ജെറ്റ്‌ലി, അമൃത അറോറ, അഞ്ജന സുഖാനി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. പ്രീതം ചക്രവര്‍ത്തിയുടെ സംഗീതം ചിത്രത്തിന്‍റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. ശ്രീ അഷ്ടവിനായക് സിനി വിഷന്‍ ലിമിറ്റഡാണ് ‘ഗോല്‍മാല്‍ റിട്ടേണ്‍സ്’ നിര്‍മ്മിച്ചിരിക്കുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
19 സ്റ്റെപ്സുമായി കമല്‍
ഫാഷന്‍ എന്‍റെ കഥ: പ്രിയങ്ക
പെനലോപ്പിന് ഇന്ത്യന്‍ കുട്ടിയെ വേണം
നസിറുദ്ദീന്‍ ഷായുടെ പാചകം!
പനോരമ വിവാദം പുകയുന്നു
ഗജിനിയില്‍ അമീറിന് തൃപ്തിയില്ല
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഹാട്രിക് തേടി ജെനിലിയ
ജെനിലിയ ഡിസൂസയുടെ കരിയറി ലെ ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമകളിലെ ഹാസിനി....
നടികള്‍ തന്നെ സ്മാര്‍ട്ട്!
ഇമേജുകള്‍ തകര്‍ത്ത് ബിപാഷ
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക പ്രതി സന്ധി മറികടക്കാന്‍ ജപ്പാനിലെ ടൊയോട്ടയു ടെ സഹായം തേടിയെന്ന വാ‍ര്‍ത്തകള്‍ അമേ രിക്കയിലെ ഓട്ടോമൊബൈല്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...