|
| ദോസ്താന: ക്ലൈമാക്സ് കരണിന് പിടിച്ചില്ല |
| തിങ്കള്‍, 3 നവംബര്‍ 2008 ( 17:06 IST ) | |
‘ദോസ്താന’ ഒരു കൂട്ടായ്മയുടെ സിനിമയാണ്. അഭിഷേക് ബച്ചന്‍, ജോണ്‍ ഏബ്രഹാം, ബോബി ഡിയോള്‍, ശില്പ ഷെട്ടി, പ്രിയങ്ക ചോപ്ര എന്നിവര്‍ അഭിനയിക്കുന്ന ഈ സിനിമ കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്നു എന്നതുകൊണ്ടാണ് ഏറ്റവും വാര്‍ത്താപ്രാധാന്യം അര്‍ഹിക്കുന്നത്. നവാഗതനായ തരുണ്‍ മന്‍സുഖനി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായതാണ്. എന്നാല്‍, കരണ്‍ ജോഹറിന് ചിത്രത്തിന്‍റെ ക്ലൈമാക്സ് തീരെ പിടിച്ചില്ല. ഒടുവില്‍ ദോസ്താനയുടെ ക്ലൈമാക്‍സ് വീണ്ടും ചിത്രീകരിക്കുന്നതായി വാര്‍ത്ത!
തന്‍റെ സിനിമകളുടെ ക്ലൈമാക്സ് കണ്ട് പ്രേക്ഷകന്‍റെ കണ്ണുകള്‍ അല്പം നനയണം, ഒടുവില്‍ സംതൃപ്തിയോടെ, നിറഞ്ഞ മനസോടെ തിയേറ്റര്‍ വിടണം എന്നൊക്കെയാണ് കരണിന്‍റെ ആഗ്രഹം. കുച്ച് കുച്ച് ഹോത്താ ഹേ മുതല്‍ എല്ലാ കരണ്‍ ജോഹര്‍ ചിത്രങ്ങളും ആ ഒരു ലക്‍ഷ്യത്തോടെയാണ് അദ്ദേഹം തയ്യാറാക്കുന്നത്. എന്നാല്‍ ദോസ്താനയുടെ ക്ലൈമാക്സ് ശരിക്കും കരണിനെ നിരാശപ്പെടുത്തി.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ദോസ്താനയുടെ ക്ലൈമാക്സ് കരണ്‍ കണ്ടത്. എന്തോ ചില കുറവുകള്‍ ക്ലൈമാക്സിനുണ്ടെന്ന് അദ്ദേഹത്തിന് ബോധ്യമായി. അതുകൊണ്ടു തന്നെ, ക്ലൈമാക്സ് റീഷൂട്ട് ചെയ്യാന്‍ ഉടന്‍ തീരുമാനിക്കുകയും ചെയ്തു. മിയാമിയിലാണ് ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നത്. ഉടന്‍ തന്നെ വീണ്ടും അങ്ങോട്ടു പോകുക അസാധ്യമായതിനാല്‍ മുംബൈയിലെ ഗുര്‍ഗാവ് ഫിലിം സിറ്റിയില്‍ ചിത്രീകരണം നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക പ്രതി സന്ധി മറികടക്കാന്‍ ജപ്പാനിലെ ടൊയോട്ടയു ടെ സഹായം തേടിയെന്ന വാര്‍ത്തകള്‍ അമേ രിക്കയിലെ ഓട്ടോമൊബൈല്‍... |
| |
|
|
|
|
|
|
|