യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
4 നവം‌ബര്‍ 2008   ( 11:04 IST )
സമീപകാലത്ത് ബോളിവുഡ് ഇളക്കിമറിച്ച സിനിമയായിരുന്നു ‘സിംഗ് ഈസ് കിംഗ്’. ആ ചിത്രം അക്ഷയ് കുമാറിന്‍റെ താരമൂല്യം കുറച്ചൊന്നുമല്ല ഉയര്‍ത്തിയത്. വരാന്‍ പോകുന്ന ഒരു ചിത്രത്തിന് അക്‍ഷയ് 71 കോടി പ്രതിഫലം പറ്റുന്നു എന്നൊരു വാര്‍ത്ത വന്നിരുന്നു. ആ വാര്‍ത്ത ശരിയാണെങ്കിലും അല്ലെങ്കിലും, തന്‍റെ പ്രതിഫലം കുത്തനെ ഉയര്‍ത്താന്‍ അക്ഷയ് കുമാറിനെ പ്രേരിപ്പിച്ചത് സിംഗിന്‍റെ വിജയം തന്നെയാണ്. എന്തായാലും അക്ഷയ് ആരാധകര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത - സിംഗ് ഈസ് കിംഗിന് രണ്ടാം ഭാഗം വരുന്നു!

വിപുല്‍ ഷാ തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. എന്തായാലും അക്ഷയ് കുമാറിനെ വിടാതെ പിടിച്ചിരിക്കുകയാണ് വിപുല്‍ ഷാ. ഇപ്പോള്‍ അക്ഷയ് തന്നെ നായകനാകുന്ന ലണ്ടന്‍ ഡ്രീംസ് എന്ന ചിത്രത്തിന്‍റെ തിരക്കിലാണ് വിപുല്‍. സിംഗ് ഈസ് കിംഗിന്‍റെ രണ്ടാം ഭാഗത്തിനുള്ള കരാറില്‍ വിപുലുമായി അക്ഷയ് കുമാര്‍ ഒപ്പുവച്ചു കഴിഞ്ഞു.

“സിംഗിന്‍റെ രണ്ടാം ഭാഗവും അനീസ് ബസ്മിയെക്കൊണ്ട് സംവിധാനം ചെയ്യിക്കണമെന്നാണ് ആഗ്രഹം. പക്ഷെ അദ്ദേഹം തിരക്കിലാണ്.” - വിപുല്‍ ഷാ പറയുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ദോസ്താന: ക്ലൈമാക്സ് കരണിന് പിടിച്ചില്ല
‘ഗോല്‍‌മാല്‍’ തകര്‍ത്തുവാരുന്നു
19 സ്റ്റെപ്സുമായി കമല്‍
ഫാഷന്‍ എന്‍റെ കഥ: പ്രിയങ്ക
പെനലോപ്പിന് ഇന്ത്യന്‍ കുട്ടിയെ വേണം
നസിറുദ്ദീന്‍ ഷായുടെ പാചകം!
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഹാട്രിക് തേടി ജെനിലിയ
ജെനിലിയ ഡിസൂസയുടെ കരിയറി ലെ ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമകളിലെ ഹാസിനി....
നടികള്‍ തന്നെ സ്മാര്‍ട്ട്!
ഇമേജുകള്‍ തകര്‍ത്ത് ബിപാഷ
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക പ്രതി സന്ധി മറികടക്കാന്‍ ജപ്പാനിലെ ടൊയോട്ടയു ടെ സഹായം തേടിയെന്ന വാ‍ര്‍ത്തകള്‍ അമേ രിക്കയിലെ ഓട്ടോമൊബൈല്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...