|
| സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം |
| 6 നവംബര്‍ 2008 ( 15:38 IST ) | |
സെയ്‌ഫ് അലിഖാന് എന്തു പറ്റിയെന്നാണ് അദ്ദേഹത്തെ പരിചയമുള്ളവരെല്ലാം ഇപ്പോള്‍ തമ്മില്‍ തമ്മില്‍ ചോദിക്കുന്നത്. എവിടെപ്പോയാലും ഒരു ഗിത്താറും കൊണ്ടാണത്രേ ഇപ്പോല്‍ കക്ഷിയുടെ നടപ്പ്. ഒഴിവു സമയങ്ങളില്‍ ആരോടും മിണ്ടാതെ ഗിത്താറും വായിച്ചിരിപ്പാണ് താരം. ഇനി വല്ല പ്രേമ നൈരാശ്യവുമാണോ എന്ന് സംശയിച്ചു തുടങ്ങി ആളുകള്‍. എന്നാല്‍ അങ്ങനെയൊന്നുമല്ല കാര്യമെന്ന് പിന്നീടാണ് മനസിലായത്.
‘ജബ് വീ മെറ്റ്’ എന്ന മെഗാഹിറ്റിന് ശേഷം ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ‘റോക്ക് സ്റ്റാര്‍’ എന്ന സിനിമയിലെ നായകനായി സെയ്‌ഫിനെ തെരഞ്ഞെടുത്തിരിക്കുന്നു. ചിത്രത്തില്‍ ഗിത്താറുമായി സംഗീതം അവതരിപ്പിക്കുന്ന ഒട്ടേറെ രംഗങ്ങള്‍ സെയ്ഫിന് അഭിനയിക്കാനുണ്ട്. അതിനുള്ള പരിശീലനത്തിനാണ് എപ്പോഴും സെയ്ഫ് ഗിത്താറുമായി നടക്കുന്നത്.
അടുത്തിടെ ബീഹാറിലെ വെള്ളപ്പൊക്ക ദുരിത ബാധിതരെ സഹായിക്കാനുള്ള ഒരു പരിപാടിയില്‍ സെയ്ഫ് ഗിത്താര്‍ വായിച്ചു. എന്നാല്‍ പരിപാടിക്കൊടുവില്‍ താരത്തിന്‍റെ കൈ മുറിഞ്ഞ് രക്തമൊഴുകിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. സ്വയം മറന്ന് ഗിത്താര്‍ വായിച്ചതാണ് വിനയായത്. എന്തായാലും സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം ബോളിവുഡില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സത്യം കമ്പ്യൂട്ടേഴ്സിനെ ഏറ്റെടുക്കാന്‍ എല്‍ ആന്‍ഡ് ടിയും എസ്സാറിന്‍റെ... |
| |
|
|
|
|
|
|
|