യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
‘വീര്‍’ പഴയ വീഞ്ഞ്?
വെള്ളി, 7 നവം‌ബര്‍ 2008   ( 11:44 IST )
സല്‍മാന്‍ഖാന്‍ തിരക്കഥയെഴുതുന്ന ആദ്യ ചിത്രം എന്ന നിലയില്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടിയ സിനിമയാണ് ‘വീര്‍’. ചിത്രീകരണം അവസാനിക്കും മുന്‍‌പേ തന്നെ വീര്‍ വിവാദങ്ങള്‍ക്കും തുടക്കമിട്ടു കഴിഞ്ഞു. സല്‍മാന്‍ തന്നെ അഭിനയിച്ച് 1992ല്‍ പുറത്തു വന്ന ‘സൂര്യവംശി’ എന്ന സിനിമയുടെ അതേ പകര്‍പ്പ് തന്നെയാണ് ഈ സിനിമയെന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്. സൂര്യവംശി ദയനീയമായി പരാജയപ്പെട്ട ഒരു സിനിമയായിരുന്നു. രാകേഷ് കുമാര്‍ സംവിധാനം ചെയ്ത സൂര്യവംശി പ്രേക്ഷകരുടെ ഓര്‍മ്മയില്‍ നിന്ന് മറഞ്ഞെന്ന് മനസിലാക്കിയ സല്‍മാനും കൂട്ടരും അതേ കഥ പൊടി തട്ടിയെടുത്ത് വീണ്ടും അവതരിപ്പിക്കുകയാണെന്നാണ് ആരോപണം.

സൂര്യവംശി പുനര്‍ജന്മത്തിന്‍റെ കഥ പറഞ്ഞ സിനിമയായിരുന്നു. ‘വീര്‍’ പറയുന്നതും അതേ കഥയാണെന്നും ചിത്രത്തില്‍ സല്‍‌മാന്‍ ഡബിള്‍ റോളിലാണ് അഭിനയിക്കുന്നതെന്നും പ്രചരണമുണ്ട്. മുന്‍‌പ് ‘തരസ് ബള്‍ബ’ എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട സിനിമയാണ് ‘വീര്‍’ എന്നും പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം ചിത്രത്തിന്‍റെ സംവിധായകനായ അനില്‍ ശര്‍മ നിഷേധിക്കുകയാണ്.

“ഏതെങ്കിലും ചിത്രവുമായി നിങ്ങള്‍ക്ക് വീര്‍ എന്ന സിനിമയെ താരതമ്യപ്പെടുത്തണം എന്നുണ്ടെങ്കില്‍ ‘മുഗള്‍ - ഇ - അസം’, ‘ഗോണ്‍ വിത്ത് ദി വിന്‍ഡ്’ എന്നിവയുമായി താരതമ്യപ്പെടുത്തിക്കൊള്ളൂ. ദയവു ചെയ്ത് സൂര്യവംശി പോലുള്ള പരാജയ ചിത്രങ്ങളോട് താരതമ്യപ്പെടുത്തരുത്” - അനില്‍ ശര്‍മ പറയുന്നു.

എന്തായാലും ‘വീര്‍’ എന്ന പേരില്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ അവതരിക്കുകയാണോ എന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.


(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വഞ്ചകനില്‍ ബിപാഷ ഡബിള്‍ റോളില്‍
‘ഇ എം ഐ’ വഴിത്തിരിവാകുമോ?
ട്വന്‍റി ട്വന്‍റി പ്രദര്‍ശിപ്പിക്കില്ല: തിയേറ്ററുടമകള്‍
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
ദോസ്താന: ക്ലൈമാക്സ് കരണിന് പിടിച്ചില്ല
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഹാട്രിക് തേടി ജെനിലിയ
ജെനിലിയ ഡിസൂസയുടെ കരിയറി ലെ ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമകളിലെ ഹാസിനി....
നടികള്‍ തന്നെ സ്മാര്‍ട്ട്!
ഇമേജുകള്‍ തകര്‍ത്ത് ബിപാഷ
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക പ്രതി സന്ധി മറികടക്കാന്‍ ജപ്പാനിലെ ടൊയോട്ടയു ടെ സഹായം തേടിയെന്ന വാ‍ര്‍ത്തകള്‍ അമേ രിക്കയിലെ ഓട്ടോമൊബൈല്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...