|
| ആരാധകനെ മോഹന്‍ലാല്‍ തല്ലിയെന്ന് |
| വെള്ളി, 7 നവംബര്‍ 2008 ( 14:47 IST ) | |
സൂപ്പര്‍താരം മോഹന്‍ലാല്‍ ആരാധകനെ തല്ലിയെന്ന വാര്‍ത്ത ഇന്‍റര്‍നെറ്റിലൂടെ പ്രചരിക്കുന്നു. വീഡിയോ കൈമാറ്റ സൈറ്റുകളിലാണ് ലാല്‍ ആരാധകനെ ‘കൈകാര്യം’ ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് കൃത്രിമമായി സൃഷ്ടിച്ചതാണെന്നും മോഹന്‍ലാല്‍ അങ്ങനെ ചെയ്തിട്ടില്ലെന്നുമാണ് ലാല്‍ ആരാധകരുടെ അഭിപ്രായം.
ഇംഗ്ലണ്ടിലെ ഒരു സ്റ്റേജ് ഷോയ്‌ക്കിടെയാണ് സംഭവം. മോഹന്‍ലാലും ഗായകന്‍ അഫ്സലും സ്റ്റേജില്‍ പാടിക്കൊണ്ടിരിക്കെ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ഒരു ആരാധകന്‍ സ്റ്റേജില്‍ കയറുകയും മോഹന്‍ലാല്‍ അയാളെ തള്ളി മാറ്റുകയും ചെയ്യുന്നതാണ് നെറ്റില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിലെ രംഗങ്ങള്‍. ‘ആരാധകനെ ലാല്‍ പരുഷമായി കൈകാര്യം ചെയ്യുന്നു’ എന്നാണ് ഇത്തരത്തില്‍ പ്രചരിക്കുന്ന പല വീഡിയോകളുടെയും തലവാചകം.
എന്നാല്‍ ലാല്‍ ആരാധകനെ തല്ലി എന്ന മട്ടില്‍ പ്രചരിക്കുന്ന ഈ ദൃശ്യങ്ങള്‍ വസ്തുതയെ വളച്ചൊടിക്കുന്നതാണെന്നാണ് ഒരു ലാല്‍ ആരാധകന്‍ പ്രതികരിച്ചത്. തല്ലുന്ന രംഗങ്ങളൊന്നും വീഡിയോയിലില്ല. ഒരു സ്റ്റേജ് ഷോയ്ക്കിടെ യാദൃശ്ചികമായി ഉണ്ടായ ഒരു സംഭവം ചിലര്‍ മോഹന്‍ലാലിനെതിരെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
മുന്‍പ്, ‘രൌദ്രം’ എന്ന സിനിമയുടെ ‘റോഡ് ഷോ’ പ്രചരണത്തിനിടെ മമ്മൂട്ടി ആരാധകനെ തല്ലിയതായുള്ള വാര്‍ത്തയും ദൃശ്യങ്ങളും നെറ്റിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് മമ്മൂട്ടി തന്നെ പിന്നീട് വ്യക്തമാക്കിയിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക പ്രതി സന്ധി മറികടക്കാന്‍ ജപ്പാനിലെ ടൊയോട്ടയു ടെ സഹായം തേടിയെന്ന വാര്‍ത്തകള്‍ അമേ രിക്കയിലെ ഓട്ടോമൊബൈല്‍... |
| |
|
|
|
|
|
|
|