|
| മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ സിനിമയാകുന്നു |
| വെള്ളി, 7 നവംബര്‍ 2008 ( 18:04 IST ) | |
സല്‍മാന്‍ റുഷ്ദിയുടെ വിഖ്യാത നോവല്‍ ‘മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍’ സിനിമയാകുന്നു. ഇന്ത്യന്‍ - കനേഡിയന്‍ സംവിധായിക ദീപ മേത്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1981ല്‍ പ്രസിദ്ധീകരിച്ച് ബുക്കര്‍ സമ്മാനം നേടിയ ഈ നോവല്‍ സിനിമയാക്കാന്‍ ഇന്ത്യന്‍ സിനിമയിലെ മികച്ച അഭിനേതാക്കളുടെ സഹകരണവുമുണ്ട്. ശബാന അസ്മി, സീമാ ബിശ്വാസ്, നന്ദിതാ ദാസ് എന്നിവര്‍ ഈ സിനിമയില്‍ അഭിനയിക്കുന്നു.
2010ല്‍ സിനിമ പൂര്‍ത്തീകരിക്കാനാകുമെന്നാണ് ദീപാ മേത്ത പ്രതീക്ഷിക്കുന്നത്. സല്‍മാന്‍ റുഷ്ദിയും ദീപാ മേത്തയും ചേര്‍ന്നാണ് മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍റെ തിരക്കഥ രചിക്കുന്നത്. 1947 ഓഗസ്റ്റ് 15ന് അര്‍ദ്ധരാത്രിയില്‍ ജനിച്ച 1001 കുട്ടികളില്‍ ഒരാളായ സലീം സിനായിയുടെ ഓര്‍മ്മകളിലൂടെ വികസിക്കുന്ന രീതിയിലാണ് റുഷ്ദി ഈ നോവല്‍ രചിച്ചിരിക്കുന്നത്.
“ഞാന്‍ മനസില്‍ സൂക്ഷിക്കുന്ന അപൂര്‍വം കഥാപാത്രങ്ങളിലൊന്നാണ് മിഡ്നൈറ്റ്സ് ചില്‍ഡ്രനിലെ സലീം. ഇത് സിനിമയാക്കുന്നതിന്‍റെ ത്രില്ലിലാണ് ഞാന്‍. ഈ ചിത്രത്തിന്‍റെ തിരക്കഥാ രചനയില്‍ റുഷ്ദിയുടെ സഹായം എനിക്കുണ്ട്. അദ്ദേഹത്തിന്‍റെ എഴുത്തിലെ നര്‍മം സിനിമയ്ക്ക് ഗുണമാകുമെന്നാണ് പ്രതീക്ഷ” - ദീപാമേത്ത പറയുന്നു.
തന്‍റെ നോവല്‍ സിനിമയാക്കാനായി ഏറ്റവും അര്‍ഹതയുള്ള കരങ്ങളിലാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്ന് ദീപാമേത്തയെ പരാമര്‍ശിച്ച് സല്‍മാന്‍ റുഷ്ദി പറഞ്ഞു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക പ്രതി സന്ധി മറികടക്കാന്‍ ജപ്പാനിലെ ടൊയോട്ടയു ടെ സഹായം തേടിയെന്ന വാര്‍ത്തകള്‍ അമേ രിക്കയിലെ ഓട്ടോമൊബൈല്‍... |
| |
|
|
|
|
|
|
|