യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
“ഇത് ക്രൂരതയാണ്” - സുനില്‍
ശനി, 8 നവം‌ബര്‍ 2008   ( 11:51 IST )
സുനില്‍ ഷെട്ടിക്ക് തന്‍റെ കഴിവുകളും കഴിവുകേടും നല്ലതു പോലെ അറിയാം. സ്വയം ഇത്രയും മനസിലാക്കിയ ഒരാള്‍ സിനിമാലോകത്തു തന്നെയില്ല. നടനായും നിര്‍മ്മാതാവായും തിളങ്ങിയ സുനില്‍ തന്‍റെ പരിമിതികള്‍ തിരിച്ചറിയുന്നതു കൊണ്ടാണ് വിജയം ഒരു ശീലമാക്കിയതും. എന്നാല്‍ ഈയിടെയുണ്ടായ ഒരു സംഭവം സുനിലിനെ ബുദ്ധിമുട്ടിലാക്കുക തന്നെ ചെയ്തു.

‘ലൂട്ട്’ എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് സംഭവം. ചിത്രത്തിന്‍റെ ടൈറ്റില്‍ സോംഗ് ചിത്രീകരിക്കവേ നൃത്തസംവിധായകന്‍ അഹമ്മദ് ഖാന്‍ ഒരു നിര്‍ദ്ദേശം വച്ചു. ഗോവിന്ദ, ജാവേദ് ജഫ്രി, മിമോ എന്നിവരോടൊപ്പം സുനില്‍ ഷെട്ടിയും ഈ രംഗത്ത് നൃത്തം ചെയ്യണം. അത് കേട്ടപ്പൊഴേ സുനില്‍ ഞെട്ടി. ഡാന്‍സിലെ രാജാക്കന്‍‌മാരായ ഗോവിന്ദയോടും ജാവേദ് ജഫ്രിയോടുമൊപ്പം താന്‍ നൃത്തമാടുകയോ? ആത്മഹത്യ ചെയ്യണമെങ്കില്‍ മറ്റെന്തൊക്കെ വഴികളുണ്ടെന്നായിരുന്നു അഹമ്മദ് ഖാനോട് സുനില്‍ പ്രതികരിച്ചത്.

എന്തായാലും അഹമ്മദ് ഖാന്‍ ജയിച്ചു. സുനില്‍ ഷെട്ടി നൃത്തമാടി. സുനിലിനൊഴികെ ബാക്കിയെല്ലാവര്‍ക്കും ഡാന്‍സ് ഗംഭീരമായെന്ന അഭിപ്രായമാണ്. “ഇത് ക്രൂരതയാണ്” എന്നാണ് സുനിലിന് അതേപ്പറ്റി ഇപ്പോഴും അഭിപ്രായം. എന്തായാലും ഈ നൃത്തരംഗം കാണാന്‍ പ്രേക്ഷകരും കാത്തിരിക്കുകയാണ്.

വാല്‍ക്കഷണം: അടുത്തിടെ സൂം ടെലിവിഷന്‍ സിനിമാലോകത്തെ ഏറ്റവും മോശം ഡാന്‍സര്‍മാരെ തെരഞ്ഞെടുത്തപ്പോള്‍ അവരില്‍ ഒരാള്‍ സുനില്‍ ഷെട്ടിയായിരുന്നു. എന്നാല്‍ ആ പട്ടികയില്‍ സാക്ഷാല്‍ ബിഗ് ബിയുമുണ്ട് എന്നത് സുനിലിന് അല്‍‌പം ആശ്വാസം പകര്‍ന്നതായും ബോളിവുഡ് പാപ്പരാസികള്‍ പറയുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മിഡ്‌നൈറ്റ്സ് ചില്‍ഡ്രന്‍ സിനിമയാകുന്നു
ആരാധകനെ മോഹന്‍ലാല്‍ തല്ലിയെന്ന്
‘വീര്‍’ പഴയ വീഞ്ഞ്?
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വഞ്ചകനില്‍ ബിപാഷ ഡബിള്‍ റോളില്‍
‘ഇ എം ഐ’ വഴിത്തിരിവാകുമോ?
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഹാട്രിക് തേടി ജെനിലിയ
ജെനിലിയ ഡിസൂസയുടെ കരിയറി ലെ ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമകളിലെ ഹാസിനി....
നടികള്‍ തന്നെ സ്മാര്‍ട്ട്!
ഇമേജുകള്‍ തകര്‍ത്ത് ബിപാഷ
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക പ്രതി സന്ധി മറികടക്കാന്‍ ജപ്പാനിലെ ടൊയോട്ടയു ടെ സഹായം തേടിയെന്ന വാ‍ര്‍ത്തകള്‍ അമേ രിക്കയിലെ ഓട്ടോമൊബൈല്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...