യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
കൊങ്കണ നോവലിസ്റ്റാകുന്നു
ശനി, 8 നവം‌ബര്‍ 2008   ( 15:07 IST )
കൊങ്കണ സെന്‍ ശര്‍മ നോവലെഴുതുകയാണ്. വാര്‍ത്ത കേള്‍ക്കുമ്പോള്‍ സിനിമയിലെ ‘ബുദ്ധിജീവി നടി’യുടെ നോവല്‍ വായിക്കാമല്ലോ എന്ന പ്രതീക്ഷയൊന്നും വേണ്ട. ഒരു സിനിമയില്‍ കൊങ്കണ നോവലിസ്റ്റായി അഭിനയിക്കുന്ന കാര്യമാണ് പറഞ്ഞു വന്നത്. കുനാല്‍ റോയ് കപൂര്‍ സംവിധാനം ചെയ്യുന്ന ‘ദി പ്രസിഡന്‍റ്’ എന്ന ചിത്രത്തിലാണ് കൊങ്കണ നോവലിസ്റ്റാകുന്നത്.

ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയിലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ അവതരിപ്പിക്കുന്നത്. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവുമധികം തമാശകള്‍ നിറഞ്ഞ തിരക്കഥയാണ് ദി പ്രസിഡന്‍റിന്‍റേതെന്ന് കൊങ്കണ പറയുന്നു. ചിത്രീകരണ സമയത്ത് സംവിധായകന്‍ ‘കട്ട്’ പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ ലൊക്കേഷന്‍ ചിരിയുടെ പൂരപ്പറമ്പായി മാറുകയായിരുന്നു പതിവെന്ന് താരം വ്യക്തമാക്കുന്നു.

രോഹന്‍ സിപ്പി നിര്‍മ്മിക്കുന്ന ഈ ചിത്രം ഒരു നാടകത്തെ അടിസ്ഥാനമാക്കിയാണ് രൂപപ്പെടുത്തിയത്. ചിത്രത്തിലെ 80 ശതമാനം അഭിനേതാക്കളും നാടകത്തില്‍ നിന്നു തന്നെയാണ്. നാടകത്തില്‍ ചിതി ഘോഷ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് സിനിമയില്‍ കൊങ്കണ അവതരിപ്പിക്കുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
“ഇത് ക്രൂരതയാണ്” - സുനില്‍
മിഡ്‌നൈറ്റ്സ് ചില്‍ഡ്രന്‍ സിനിമയാകുന്നു
ആരാധകനെ മോഹന്‍ലാല്‍ തല്ലിയെന്ന്
‘വീര്‍’ പഴയ വീഞ്ഞ്?
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വഞ്ചകനില്‍ ബിപാഷ ഡബിള്‍ റോളില്‍
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഹാട്രിക് തേടി ജെനിലിയ
ജെനിലിയ ഡിസൂസയുടെ കരിയറി ലെ ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമകളിലെ ഹാസിനി....
നടികള്‍ തന്നെ സ്മാര്‍ട്ട്!
ഇമേജുകള്‍ തകര്‍ത്ത് ബിപാഷ
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക പ്രതി സന്ധി മറികടക്കാന്‍ ജപ്പാനിലെ ടൊയോട്ടയു ടെ സഹായം തേടിയെന്ന വാ‍ര്‍ത്തകള്‍ അമേ രിക്കയിലെ ഓട്ടോമൊബൈല്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...