യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
പ്രണയജോഡികള്‍ക്ക് പിന്നാലെ
വെള്ളി, 14 നവം‌ബര്‍ 2008   ( 12:04 IST )
ബോളിവുഡിലെ ചില വമ്പന്‍ സംവിധായകര്‍ ഒരു പ്രണയജോഡിക്ക് പിന്നാലെ കൂടിയിരിക്കുകയാണെന്ന് വാര്‍ത്തകള്‍. രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണുമാണ് ആ പ്രണയിതാക്കള്‍. ഇവരെ ഒരുമിച്ച് സിനിമയില്‍ അഭിനയിപ്പിക്കാനായി സൂപ്പര്‍ സംവിധായകരാണ് രംഗത്തെത്തിയിരിക്കുന്നത്. അനീസ് ബസ്മി, ഡേവിഡ് ധവാന്‍, രാജ്‌കുമാര്‍ സന്തോഷി എന്നിവരാണ് രണ്‍ബീറിനെയും ദീപികയെയും ഈ ആവശ്യവുമായി സമീപിച്ചത്. എന്നാല്‍ എല്ലാവരുടെയും ഓഫറുകള്‍ ഇവര്‍ നിരസിച്ചതായാണ് അറിയുന്നത്.

‘ബച്നാ എ ഹസീനോ’ എന്ന സിനിമയ്ക്ക് ശേഷം രണ്‍ബീറിനും ദീപികയ്ക്കും ഒന്നിച്ചഭിനയിക്കാനായി നിരവധി അവസരങ്ങളാണ് ലഭിച്ചത്. ബച്നാ എ ഹസീനോ ബോക്സോഫീസില്‍ വലിയ തരംഗമൊന്നും സൃഷ്ടിച്ചില്ലെങ്കിലും ഇരുവരുടെയും കെമിസ്ട്രി പ്രേക്ഷകര്‍ ആസ്വദിച്ചു. ഇരുവരുടെയും പ്രണയം തങ്ങളുടെ സിനിമകളുടെ ഇനിഷ്യല്‍ കളക്ഷന് ഗുണം ചെയ്യുമെന്ന ചിന്തയാണ് വലിയ സംവിധായകര്‍ പോലും ദീപികയുടെയും രണ്‍ബീറിന്‍റെയും ഡേറ്റുകള്‍ ഒരുമിച്ച് ലഭിക്കാനായി ശ്രമം നടത്തിയത്.

എന്നാല്‍ ഇനി തല്‍ക്കാലം ഒരുമിച്ച് അഭിനയിക്കേണ്ടെന്നാണ് ഇരുവരുടെയും തീരുമാനം. “ഞങ്ങള്‍ തമ്മിലുളള ബന്ധത്തെക്കുറിച്ച് തുറന്ന് പറയാന്‍ ഞങ്ങള്‍ക്ക് മടിയില്ല. എന്നാല്‍ അത് ഒരുപാട് പരസ്യമാക്കേണ്ടി വന്നതില്‍ ഇപ്പോള്‍ ഖേദമുണ്ട്. അതിനാല്‍ ഞങ്ങളുടെ പ്രണയത്തെക്കുറിച്ച് പൊതുവേദിയില്‍ കൂടുതല്‍ എന്തെങ്കിലും പറയാനോ, ഒരുമിച്ചഭിനയിച്ച് കൂടുതലെന്തെങ്കിലും തെളിയിക്കാനോ ഇനി ഞങ്ങളില്ല” - രണ്‍ബീറും ദീപികയും പറയുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
അപൂര്‍വ സൌഹൃദം
വിഡ്ഢികളുടെ തിരക്കഥയില്‍ മാറ്റം
ബന്‍സാലി ക്യാമ്പില്‍ ഹൃത്വിക്കും ആഷും
“എന്‍റെ സിനിമയില്‍ ഷാരുഖ് ഇല്ല”
നായിക സംവിധായികയായാല്‍...
വെജിറ്റേറിയന്‍ സുന്ദരി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...