യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
‘ഓട്ടിസം’ ബാധിച്ചവനായി അനില്‍
ശനി, 15 നവം‌ബര്‍ 2008   ( 10:33 IST )
‘താരേ സമീന്‍ പര്‍’ വന്‍ വിജയമായതോടെ രോഗബാധിതരായ കേന്ദ്രകഥാപാത്രങ്ങള്‍ക്ക് ഇപ്പോള്‍ ബോളിവുഡില്‍ വന്‍ ഡിമാന്‍ഡാണ്. ഡിസംബര്‍ 25ന് അമീര്‍ ഖാന്‍റെ ‘ഗജിനി’ റിലീസാകുന്നു. അതില്‍ ‘ഷോര്‍ട്ട് ടേം മെമ്മറി ലോസ്’ എന്ന അസുഖം ബാധിച്ച കഥാപാത്രത്തെയാണ് അമീര്‍ അവതരിപ്പിക്കുന്നത്. ഈ മാസം 21ന് പ്രദര്‍ശനത്തിനെത്തുന്ന സുഭാഷ്ഘായ് ചിത്രമായ ‘യുവരാജ്’ പറയുന്നതും ഒരു രോഗിയുടെ കഥയാണ്. ‘ഓട്ടിസം’ ബാധിച്ച യുവാവായി ഈ ചിത്രത്തില്‍ അനില്‍ കപൂര്‍ അഭിനയിക്കുന്നു.

ശാരീരികമായും മാനസികമായും വൈകല്യലക്ഷണങ്ങളുള്ള ഒരു കഥാപാത്രമാണിത്. അനില്‍ കപൂര്‍ ആദ്യമായാണ് ഇങ്ങനെയൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടോംസ് ഹാങ്കിന്‍റെ ‘ഫോറസ്റ്റ് ഗം‌പ്’ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കാനായി അനില്‍ മാതൃകയാക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എന്തായാലും യുവരാജിലെ ദിവാസ്വപ്നപ്രകൃതക്കാരന്‍ അനിലിന്‍റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കാം. സല്‍മാന്‍ ഖാനും സയീദ് ഖാനും ഈ ചിത്രത്തില്‍ അനിലിന്‍റെ ഇളയ സഹോദരന്‍‌മാരായാണ് അഭിനയിക്കുന്നത്.

വാല്‍ക്കഷണം: കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തില്‍ ഷാരുഖ് ഖാനും ഓട്ടിസം ബാധിച്ച കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നറിയുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ശില്പയ്ക്ക് പരിക്ക്; 3 മാസം വിശ്രമം
പ്രണയജോഡികള്‍ക്ക് പിന്നാലെ
അപൂര്‍വ സൌഹൃദം
വിഡ്ഢികളുടെ തിരക്കഥയില്‍ മാറ്റം
ബന്‍സാലി ക്യാമ്പില്‍ ഹൃത്വിക്കും ആഷും
“എന്‍റെ സിനിമയില്‍ ഷാരുഖ് ഇല്ല”
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...