|
| ഗായലുമായി സണ്ണി വീണ്ടും |
| മുംബൈ(ഏജന്‍സി), ശനി, 15 നവംബര്‍ 2008 ( 14:58 IST ) | |
യുവതാരങ്ങളുടെ മുന്നേറ്റത്തിനിടയില്‍ പിന്തള്ളപ്പെട്ടു പോയ ഹിന്ദി സൂപ്പര്‍ താരം സണ്ണി ഡിയോള്‍ ശക്തമായ തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലാണ്. തന്‍റെ പഴയ സൂപ്പര്‍ഹിറ്റായ ഗായലിന്‍റെ രണ്ടാം ഭാഗവുമായാണ് സണ്ണി ഭാഗ്യാന്വേഷണത്തിന് ഒരുങ്ങുന്നത്. രാജ് കുമാര്‍ സന്തോഷിയാണ് ഗായല്‍ - 2 സംവിധാനം ചെയ്യുന്നത്.
ഗായല്‍ - 2 നിര്‍മ്മിക്കുന്നതും സണ്ണി ഡിയോളാണ്. ഏറെ ആത്മവിശ്വാസത്തോടെയാണ് സണ്ണി മടങ്ങി വരവിനൊരുങ്ങുന്നത്. രാജ് കുമാര്‍ സന്തോഷി 1990ലാണ് ഗായല്‍ ഒരുക്കിയത്. അന്ന് തരംഗമായിത്തീര്‍ന്ന ആ ചിത്രം സണ്ണി ഡിയോളിനെ സൂപ്പര്‍താരമായി ഉയര്‍ത്തി.
ഗായല്‍ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒരു അത്ഭുതമാണെന്നാണ് സണ്ണി പറയുന്നത്. അതുകൊണ്ടു തന്നെ അതിന്‍റെ രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ താരത്തിന് നിറഞ്ഞ പ്രതീക്ഷയാണുള്ളത്. മികച്ച തിരക്കഥയാണ് ഗായല്‍ - 2വിനായി തയ്യാറാക്കിയിരിക്കുന്നത്. മിക്ക ചിത്രങ്ങളുടെയും രണ്ടാം ഭാഗങ്ങള്‍ വന്‍ വിജയമാകുന്ന കാലമായതിനാല്‍ ഗായലിന്‍റെ രണ്ടാം വരവും ചരിത്രം സൃഷ്ടിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|