|
| ‘ലംഹ’ മണാലിയില്‍ |
| ഞായര്‍, 16 നവംബര്‍ 2008 ( 11:54 IST ) | |
രാഹുല്‍ രാഹുല്‍ ധൊലാക്കിയയുടെ പുതിയ ചിത്രമായ ‘ലംഹ’യുടെ ചിത്രീകരണത്തിനുള്ള ഒരുക്കങ്ങള്‍ ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ പുരോഗമിയ്ക്കുന്നു. ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി സഞ്ജയ്ദത്ത് മണാലിയില്‍ എത്തി. ഭാര്യ മന്യതയും ദത്തിനൊപ്പമുണ്ട്. കശ്മീരിലായിരുന്നു നേരത്തെ ലംഹയുടെ ഷൂട്ടിംഗ് തീരുമാനിച്ചിരുന്നത്. ഈ സിനിമയില്‍ കുനാല്‍ കപൂറാണ് നായകന്‍. ഒരു ആക്ഷന്‍ ചിത്രമാണിത്.
പ്രധാന കഥാപത്രത്തെ അവതരിപ്പിയ്ക്കുന്ന ഗ്ലാമര്‍താരം ബിപാഷ ബസുവും രാഖി സാവന്തും മണാലിയില്‍ എത്തിയിട്ടുണ്ട്. ഈ ചിത്രത്തില്‍ ഒരു കശ്മീരി പെണ്‍കുട്ടിയായാണ് ബിപാഷ അഭിനയിക്കുന്നത്. പതിവ് കശ്മീരി കഥാപാത്രങ്ങളുടെ ഇമേജുകള്‍ തകര്‍ത്തെറിയുന്ന കഥാപാത്രമാണ് ലംഹയില്‍ ബിപാഷയുടേത്.
“വെളുത്ത് തുടുത്ത, മനോഹരമായ കണ്ണുകളോടു കൂടിയ പെണ്‍കുട്ടികളായാണ് കശ്മീരില്‍ നിന്നുള്ള കഥാപാത്രങ്ങളെ ഹിന്ദി സിനിമ അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഈ പാരമ്പര്യത്തെ തകര്‍ക്കുകയാണ് എന്‍റെ ലക്‍ഷ്യം. ഇത്തരം മുന്‍ധാരണകളെയെല്ലാം നമ്മള്‍ മറികടക്കണം. ഈ കഥാപാത്രത്തിനായി ഞാന്‍ എന്‍റെ വ്യക്തിത്വമാകെ ഉടച്ചുവാര്‍ത്തു. ഇന്ന് കശ്മീരിലെ പെണ്‍കുട്ടികള്‍ എങ്ങനെ പെരുമാറുന്നുവോ അതേ രീതിയില്‍ എന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്” - ബിപാഷയുടെ വാക്കുകളില്‍ ആത്മവിശ്വാസം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|