യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
സോഹ ബംഗാളി പഠിക്കുന്നു
തിങ്കള്‍, 17 നവം‌ബര്‍ 2008   ( 11:28 IST )
സിനിമാ രംഗത്ത് നടന്‍‌മാരെക്കാള്‍ നടികളാണ് സ്മാര്‍ട്ട് എന്ന് തുറന്നു പറഞ്ഞ് അടുത്ത കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരമാണ് സോഹ അലി ഖാന്‍. അത് സത്യമാണെന്ന് മനസിലായതുകൊണ്ടോ, പറഞ്ഞത് സോഹയായതു കൊണ്ടോ, ബോളിവുഡിലെ നടന്‍‌മാരൊന്നും അതിനോട് പ്രതികരിച്ചില്ല. എന്തായാലും സോഹ ബുദ്ധിയുള്ളവളാണെന്ന് എല്ലാവര്‍ക്കും അറിയാം. ഹിന്ദിയോടു മാത്രമല്ല, മറ്റ് പ്രദേശിക ഭാഷകളോടും സോഹയ്ക്ക് സ്നേഹമാണ്. ഇപ്പോള്‍ കൂടുതലായും ബംഗാളി ചിത്രങ്ങളില്‍ അഭിനയിച്ചു വരികയാണ് താരം.

ബംഗാളി കേട്ടാല്‍ മനസിലാകുമെന്നല്ലാതെ, അതില്‍ വലിയ പ്രാഗത്ഭ്യമൊന്നും സോഹയ്ക്കില്ല. എന്നാല്‍ ബംഗാളി ഭാഷ വരുതിയില്‍ കൊണ്ടുവരാന്‍ തന്നെയാണ് സോഹയുടെ തീരുമാനം. അതിന് അമ്മ ഷര്‍മിള ടാഗോറിന്‍റെ സഹായമാണ് സോഹ തേടിയത്.

“എനിക്ക് ബംഗാളി ഭാഷ സംസാരിക്കാന്‍ അറിയില്ല. പക്ഷേ കേട്ടാല്‍ മനസിലാകും. അതുകൊണ്ടു തന്നെ ഇംഗ്ലീഷ്, ഹിന്ദി ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് ബംഗാളി സിനിമകള്‍ ചെയ്യാന്‍. എന്‍റെ ബംഗാളി ഭാഷ ശരിയാക്കാനായി ഞാന്‍ ഒരു മാര്‍ഗം കണ്ടു പിടിച്ചിട്ടുണ്ട്. എന്‍റെ സിനിമയിലെ സംഭാഷണങ്ങളെല്ലാം ആദ്യം അമ്മയെക്കൊണ്ട് പറയിച്ച് അത് റെക്കോര്‍ഡ് ചെയ്യും. അതിന് ശേഷം ഞാന്‍ അത് വീണ്ടും വീണ്ടും കേട്ട് മനസിലാക്കും. അപ്പോള്‍ എന്‍റെ ബംഗാളി ഉച്ചാരണം ശരിയാകും” - എങ്ങനെയുണ്ട് സോഹയുടെ ബുദ്ധി?

അന്‍‌ജന്‍ ദാസിന്‍റെ ‘ഇതി ശ്രീകണ്ഠ’, റിതുപര്‍ണോ ഘോഷിന്‍റെ ‘അന്തര്‍ മഹല്‍’ എന്നീ ബംഗാളി സിനിമകളില്‍ സോഹ അഭിനയിച്ചു കഴിഞ്ഞു. ഇപ്പോള്‍ അപര്‍ണ സെന്നിന്‍റെ ‘ഗൊയ്‌നര്‍ ബക്ഷോ’(ജ്വല്ലറി ബോക്സ്) എന്ന ബംഗാളി സിനിമയില്‍ അഭിനയിച്ചു വരികയാണ് ഈ താര സുന്ദരി.


(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
‘ലംഹ’ മണാലിയില്‍
ഗായലുമായി സണ്ണി വീണ്ടും
‘ഓട്ടിസം’ ബാധിച്ചവനായി അനില്‍
ശില്പയ്ക്ക് പരിക്ക്; 3 മാസം വിശ്രമം
പ്രണയജോഡികള്‍ക്ക് പിന്നാലെ
അപൂര്‍വ സൌഹൃദം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...