യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
“ആരാണ് ഈ ഷാരുഖ്?”
ചൊവ്വ, 18 നവം‌ബര്‍ 2008   ( 10:32 IST )
ബോളിവുഡിലെ വികൃതിപ്പയ്യന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സിനിമയ്ക്ക് പുറത്ത് ഏറ്റവുമധികം വിവാദങ്ങള്‍ സൃഷ്ടിക്കുന്ന താരം താന്‍ തന്നെയാണെന്ന് വീണ്ടും സല്‍മാന്‍ ഖാന്‍ തെളിയിക്കുന്നു. സല്‍മാന്‍റെ എതിരാളിയും ഹിന്ദി സിനിമയുടെ രാജാവുമായ ഷാരുഖ് ഖാന്‍ തന്നെയാണ് ഇത്തവണത്തെയും വിവാദവിഷയം.

ഒരു വിദേശ മാഗസിന് സല്‍മാന്‍ അനുവദിച്ച അഭിമുഖമാണ് ഇപ്പോള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. സല്‍മാനെ ഇന്‍റര്‍വ്യൂ ചെയ്യുന്നയാള്‍ എന്തായാലും ഷാരുഖിനെപ്പറ്റിയും ചോദിക്കുമല്ലോ. അങ്ങനെ നമ്മുടെ വിദേശ മാഗസിന്‍റെ ലേഖകനും ഷാരുഖിനെ പറ്റി എന്തോ ചോദിച്ചു. ഉടന്‍, സല്‍മാന്‍റെ വിധം മാറി. “ആരാണ് ഈ ഷാരുഖ്? ഞാന്‍ ഇങ്ങനെയൊരാളെപ്പറ്റി മുന്‍പ് കേട്ടിട്ടേയില്ലല്ലോ...”. എങ്ങനെയുണ്ട് മസില്‍‌മാന്‍റെ പ്രതികരണം?

വിവേക് ഒബ്‌റോയിയെപ്പറ്റിയും സല്‍മാന്‍ സ്വന്തമായ അഭിപ്രായം രേഖപ്പെടുത്തി. വിവേക് ഒരു വിഡ്ഢിയാണെന്നായിരുന്നു സല്‍മാന്‍റെ പ്രസ്താവന. എന്നാല്‍ ബച്ചന്‍ കുടുംബത്തെപ്പറ്റി സല്‍‌മാന്‍ ഖാന് നൂറ്‌ നാവാണ്. “ഞാന്‍ ബച്ചന്‍ കുടുംബത്തിന്‍റെ സുഹൃത്താണ്. അമിതാഭ് ബച്ചനോടും അഭിഷേകിനോടുമൊപ്പം കുറച്ചു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അവര്‍ മികച്ച അഭിനേതാക്കളാണ്. അവരുടെ കൂടെ ജോലി ചെയ്യുന്നത് മനോഹരമായ അനുഭവമാണ്” - സല്‍മാന്‍ വാചാലനാകുന്നു.

സല്‍‌മാന്‍ - ഷാരുഖ് പോര് ഉടനെയൊന്നും അവസാനിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് സല്‍മാന്‍റെ ഈ അഭിമുഖം. എന്നാല്‍ ഷാരുഖ് ഈയിടെ തികച്ചും വ്യത്യസ്തമായ രീതിയിലാണ് സല്‍‌മാനെപ്പറ്റി പ്രതികരിച്ചത്. സല്‍മാനുമായുള്ള പിണക്കം തന്നെ ഏറെ ദുഃഖിതനാക്കുന്നു എന്നാണ് കിംഗ്‌ഖാന്‍ പറഞ്ഞത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ചലച്ചിത്രോത്സവം: കമലഹാസന്‍ മുഖ്യാതിഥി
സോഹ ബംഗാളി പഠിക്കുന്നു
‘ലംഹ’ മണാലിയില്‍
ഗായലുമായി സണ്ണി വീണ്ടും
‘ഓട്ടിസം’ ബാധിച്ചവനായി അനില്‍
ശില്പയ്ക്ക് പരിക്ക്; 3 മാസം വിശ്രമം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...