|
| അസിന് തണലായി അമീര്‍ |
| ചൊവ്വ, 18 നവംബര്‍ 2008 ( 17:12 IST ) | |
അസിനും അമീര്‍ഖാനും തമ്മില്‍ തെറ്റിയെന്നും അമീറിന്‍റെ ചില നിബന്ധനകള്‍ അസിന്‍ നിരാകരിച്ചെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ അടുത്തകാലത്ത് റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഗജിനി റിലീസാകുന്നതു വരെ മാധ്യമങ്ങളോട് സഹകരണം പാടില്ലെന്ന അമീറിന്‍റെ നിബന്ധനയാണത്രേ അസിനെ പ്രകോപിപ്പിച്ചത്. എന്നാല്‍ ഇത്തരം വാര്‍ത്തകളിലൊന്നും കഴമ്പില്ലെന്നാണ് പുതിയൊരു റിപ്പോര്‍ട്ട് സൂചന നല്‍കുന്നത്. അസിന് ബോളിവുഡില്‍ ഏറ്റവും അധികം സഹായം നല്‍കുന്നത് അമീറാണത്രേ. പല വമ്പന്‍ ബാനറുകളുടെ ചിത്രങ്ങളിലേക്കും അസിനെ അമീര്‍ ശിപാര്‍ശ ചെയ്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡിസ്‌നി കമ്പനി നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലെ നായിക അസിനാണ്. ഈ ചിത്രം ലഭിച്ചതിന് പിന്നില്‍ അമീറാണെന്നാണ് അറിയുന്നത്. ‘താരേ സമീന്‍ പര്‍’ ഫെയിം ദര്‍ശീല്‍ സഫാരിയും അസിനുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സത്യജിത് ഭട്‌കല്‍ ഈ സിനിമ സംവിധാനം ചെയ്യുന്നു. അമീറിന്‍റെ ലഗാന്‍ സിനിമയെക്കുറിച്ച് ഡോക്യുമെന്‍ററിയെടുത്തയാളാണ് സത്യജിത്. ആ അടുപ്പമാണ് സത്യജിത്തിന്‍റെ പുതിയ ചിത്രത്തിലേക്ക് അസിനെ ശിപാര്‍ശ ചെയ്യാന്‍ അമീറിനെ പ്രേരിപ്പിച്ചതെന്നാണ് അണിയറ സംസാരം.
ഗജിനി ക്രിസ്മസിനാണ് എത്തുന്നത്. അത് റിലീസാകും മുന്‍പേ അസിന്‍ തന്‍റെ അടുത്ത ചിത്രമായ ‘ലണ്ടന്‍ ഡ്രീംസ്’ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വിപുല്‍ ഷായുടെ ആ ചിത്രത്തില്‍ സല്‍മാന്‍ ഖാനും അജയ് ദേവ് ഗണുമാണ് നായകന്‍മാര്‍.
എന്തായാലും ബോളിവുഡില്‍ അസിന്‍റെ വളര്‍ച്ചയ്ക്ക് ഒരു തണലായി മാറുകയാണ് അമീര്‍ഖാന്‍. എന്നാല്‍ വമ്പന്‍ ബാനറുകള്‍ അസിനെ തെരഞ്ഞെടുക്കുന്നത് അവരുടെ കഴിവിലുള്ള വിശ്വാസം കൊണ്ടാണെന്നും അതില്‍ അത്‌ഭുതപ്പെടാനൊന്നുമില്ലെന്നുമാണ് അമീര്‍ പറയുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|