|
| സുസ്മിതയുടെ ജന്‍മദിനാഘോഷം |
| ബുധന്‍, 19 നവംബര്‍ 2008 ( 12:11 IST ) | |
മുന്‍ വിശ്വസുന്ദരിയും ചലച്ചിത്രതാരവുമായ സുസ്മിത സെന്നിന്‍റെ മുപ്പത്തിമൂന്നാം ജന്‍മദിനമാണ് ബുധനാഴ്ച. 1975 നവംബര്‍ 19ന് ഹൈദരാബാദിലാണ് സുസ്മിതാ ഷുബീര്‍ സെന്‍ എന്ന സുസ്മിതാ സെന്‍ ജനിച്ചത്. ജീവിതം ആഘോഷമാക്കുന്ന ഈ സുന്ദരി ഗോവയിലാണ് ജന്‍മദിനം കൊണ്ടാടുന്നത്. ഏറ്റവും പ്രിയപ്പെട്ട 17 കുടുംബാംഗങ്ങളുമായാണ് സുസ്മിതയുടെ ജന്‍മദിനാഘോഷം. സുസ്മിതയുടെ വളര്‍ത്തുമകളായ റെനിയും ചടങ്ങില്‍ പങ്കെടുക്കും.
വിവാഹത്തിലൊന്നും എന്തായാലും താരസുന്ദരിക്ക് വിശ്വാസമില്ല. ‘വിവാഹമോ, ങാ അത് നടക്കുമ്പോള്‍ നടക്കട്ടെ’ എന്ന രീതിയിലാണ് പ്രതികരണം. ടിറ്റു, സുഷ് എന്നൊക്കെ വിളിപ്പേരുള്ള സുസ്‌മിത സെന്‍ 1994ല്‍ മിസ് ഇന്‍ഡ്യയായും ആ വര്‍ഷം തന്നെ വിശ്വ സുന്ദരിയായും തെരഞ്ഞെടുക്കപ്പെട്ടു. കവയിത്രി കൂടിയായ സുസ്മിത ഝാന്‍സി റാണി എന്ന ചിത്രം സംവിധാനം ചെയ്ത് അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്.
1996ല്‍ ‘ദസ്തക്’ എന്ന ചിത്രത്തിലൂടെയാണ് സുസ്മിത സിനിമാലോകത്തെത്തുന്നത്. ആ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് കെ ടി കുഞ്ഞുമോന്‍ നിര്‍മ്മിച്ച തമിഴ് ചിത്രമായ രക്ഷകനില്‍ നാഗാര്‍ജുനയുടെ നായികയായി. ആ സിനിമയും രക്ഷപെട്ടില്ല. സോര്‍, സിര്‍ഫ് തും എന്നീ സിനിമകളും സുസ്മിതയുടേതായി തുടര്‍ന്ന് പുറത്തു വന്നു. എന്നാല്‍ ‘മുതല്‍വന്‍’ എന്ന തമിഴ് ചിത്രത്തിലെ ‘ഷക്കലക്ക ബേബി..’ എന്ന ഗാനരംഗത്ത് തകര്‍ത്ത് അഭിനയിച്ചാണ് സുസ്മിത സിനിമയില്‍ സ്വന്തമായ ഇടം നേടിയത്. ആ സിനിമ നായക് എന്ന പേരില്‍ ഹിന്ദിയില്‍ നിര്‍മ്മിച്ചപ്പോഴും ആ ഗാനരംഗത്ത് സുസ്മിത ശോഭിച്ചു. അതിന് ശേഷം ബീവി നമ്പര്‍ വണ്‍ എന്ന മെഗാഹിറ്റ്. ആ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാര്‍ഡും സുസ്മിതയെ തേടിയെത്തി.
ഹിന്ദുസ്ഥാന്‍ കി കസം, ഫിസാ, ആഘാസ്, ബാസ് ഇത്നാ സാ ക്വാബ് ഹൈ, ഫില്‍ഹാല്‍, ലീല, തുംകോ ന ഫൂല്‍ പായേംഗേ, വാസ്തു ശാസ്ത്ര, മേം ഹൂ നാ, പൈസാ വസൂല്‍, ആങ്കേന്‍, ബിവാഫാ, മേം ഐസാ ഹി ഹൂന്‍, മേംനേ പ്യാര്‍ ക്യോന്‍ കിയാ, ചിങ്കാരി, അലഗ്, സിന്ദഗി റോക്സ്, രാം ഗോപാല്‍ വര്‍മ കി ആഗ്, കര്‍മ, ദുല്‍ഹ മില്‍ ഗയാ തുടങ്ങിയവയാണ് സുസ്മിതയുടെ പ്രധാന ചിത്രങ്ങള്‍.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|