|
| ജാക്കി തമിഴ് ചിത്രത്തില്‍ |
| ബുധന്‍, 19 നവംബര്‍ 2008 ( 18:32 IST ) | |
ബോളിവുഡില്‍ ജാക്കി ഷ്‌റോഫ് എന്ന നടന് ഒരു പ്രത്യേക ഇമേജാണ്. ആക്ഷന്‍ സിനിമകളിലും വൈകാരികത നിറഞ്ഞ കുടുംബചിത്രങ്ങളിലുമാണ് കൂടുതലും ജാക്കിയെ കാണാറുള്ളത്. എന്നാല്‍ അടുത്ത കാലത്തായി സിനിമകള്‍ കുറച്ചിരിക്കുകയാണ് ഈ താരം. നല്ല തിരക്കഥകളും ബാനറുകളും തെരഞ്ഞെടുത്ത് മാത്രമേ അഭിനയിക്കുന്നുള്ളൂ എന്ന കര്‍ശന നിലപാട് സ്വീകരിച്ചിരിക്കുകയാണ് ജാക്കി. ഇപ്പോഴിതാ, ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയിരിക്കുകയാണ് അദ്ദേഹം.
‘ആരണ്യകാണ്ഡം’ എന്ന ചിത്രത്തിലാണ് ജാക്കി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുമാരരാജയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. രാജീവ് മേനോന്‍റെ സംവിധാന സഹായിയായിരുന്ന കുമാരരാജയാണ് ‘ഓരം പോ’ എന്ന ചിത്രത്തിന് തിരക്കഥ രചിച്ചത്. എന്തായാലും കുമാരരാജയുടെ ആദ്യ സംവിധാന സംരംഭത്തില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും തലയെടുപ്പുള്ള നടന്‍മാരിലൊരാളെയാണ് മുഖ്യവേഷം ചെയ്യാനായി ലഭിച്ചത്.
തിരക്കഥ വായിച്ചു കേട്ട ജാക്കി ഷ്‌റോഫ് അപ്പോള്‍ തന്നെ ഈ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സമ്പത്ത് രാജ്, രവികൃഷ്ണ തുടങ്ങിയവരും ആരണ്യകാണ്ഡത്തിലെ അഭിനേതാക്കളാണ്.
അടുത്തിടെ വിനയന്‍ സംവിധാനം ചെയ്ത മലയാള ചിത്രമായ അതിശയനില്‍ ഒരു ശാസ്ത്രജ്ഞന്‍റെ വേഷത്തില്‍ ജാക്കി ഷ്‌റോഫ് അഭിനയിച്ചിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|