യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
“സല്‍മാനെ ഞാന്‍ നിയന്ത്രിക്കില്ല”
വ്യാഴം, 20 നവം‌ബര്‍ 2008   ( 11:49 IST )
സല്‍‌മാനും കത്രീന കൈഫും തമ്മിലുള്ള പ്രണയം ഇപ്പോള്‍ രഹസ്യമല്ല. അത് ബോളിവുഡില്‍ അംഗീകരിക്കപ്പെട്ട വാര്‍ത്തയാണ്. സല്‍‌മാനോ കത്രീനയോ തങ്ങളുടെ പ്രണയം നിഷേധിക്കുന്നുമില്ല. ഇടയ്ക്ക് ‘സല്‍‌മാന്‍‌ തീരെ റൊമാന്‍റിക്കല്ല’ എന്നൊക്കെ കത്രീന പറയുമെങ്കിലും ആ ബന്ധം ശക്തമായ അടിത്തറയുള്ളതാണ്. സല്‍മാന്‍ എന്നും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ആളാണ്. ഈയിടെ ഷാരുഖ് ഖാനുമായുള്ള പ്രശ്നം വന്‍ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. കത്രീന വിചാരിച്ചാല്‍ സല്‍മാനെ നിലയ്ക്ക് നിര്‍ത്താനാവില്ലേ എന്ന് ചിലരെന്തിലും മനസില്‍ ചോദിക്കുന്നുണ്ടാവാം. എന്നാല്‍ അവര്‍ക്കുള്ള മറുപടി കത്രീന നല്‍കിക്കഴിഞ്ഞു. സല്‍മാനെ നിയന്ത്രിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് കത്രീന പറയുന്നത്.

“സല്‍മാനും ഷാരുഖും തമ്മിലുള്ള പ്രശ്നം അവര്‍ തമ്മില്‍ മാത്രമുള്ളതാണ്. അതൊരിക്കലും എന്നെക്കുറിച്ചല്ല. എനിക്ക് സല്‍മാനെ വര്‍ഷങ്ങളായി അറിയാം. പക്ഷേ അദ്ദേഹത്തെ ഞാന്‍ നിയന്ത്രിക്കില്ല. ഒരു നിയന്ത്രണം അദ്ദേഹത്തിന് മേല്‍ ഏര്‍പ്പെടുത്തുന്നത് എനിക്കിഷ്ടമല്ല. സല്‍മാന്‍റെ പ്രശ്നങ്ങള്‍ അദ്ദേഹം തന്നെ പരിഹരിക്കേണ്ടതാണ്. ഷാരുഖ് ഖാനുമൊത്ത് ഞാന്‍ ടെം‌പ്ടേഷന്‍ ടൂറില്‍ പങ്കെടുത്തിരുന്നു. സല്‍മാനും അദ്ദേഹവുമായുള്ള പ്രശങ്ങളെക്കുറിച്ചൊന്നും ഞാന്‍ ഷാരുഖിനോട് സംസാരിച്ചില്ല. ഷാരുഖ് ഒരു തികഞ്ഞ പ്രൊഫഷണലാണ്” - കത്രീന പറയുന്നു.

സല്‍മാനും കത്രീനയും ജോഡികളാകുന്ന സുഭാഷ് ഘായ് ചിത്രം ‘യുവരാജ്’ പ്രദര്‍ശനത്തിനെത്തുകയാണ്. ഇരുവരും തമ്മിലുള്ള യഥാര്‍ത്ഥ പ്രണയം ഈ സിനിമയിലെ പ്രണയ രംഗങ്ങള്‍ക്ക് മിഴിവേകുമോ എന്നു ചോദിച്ചാലും കത്രീനയ്ക്ക് വ്യക്തമായ ഉത്തരമുണ്ട്.

“ഞാന്‍ യുവരാജ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചത് 100 ശതമാനവും അതൊരു സുഭാഷ് ഘായ് ചിത്രമാണ് എന്നുള്ളതു കൊണ്ട് മാത്രമാണ്. എന്‍റെ ജോഡിയായി ആര് വരുന്നു എന്നത് രണ്ടാമത്തെ കാര്യമാണ്. ഞാനും സല്‍മാനും പ്രണയബദ്ധരായി അഭിനയിക്കുന്ന ആദ്യ ചിത്രം യുവരാജാണെന്ന് തോന്നുന്നു. സല്‍‌മാന്‍ വളരെയേറെ സ്പെഷ്യലായ ഒരു മനുഷ്യനാണ്. ഞങ്ങള്‍ക്കിരുവര്‍ക്കും അടുത്തറിയാം എന്നത് ഞങ്ങളുടെ ജോലിയെ കൂടുതല്‍ സഹായിച്ചിട്ടുണെന്ന് തോന്നുന്നു.” - കത്രീന പറയുന്നു.

യുവരാജ് വെള്ളിയാഴ്ച റിലീസാകുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി യുവരാജ് മാറുമെന്നാണ് പ്രതീക്ഷ.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ജാക്കി തമിഴ് ചിത്രത്തില്‍
സുസ്മിതയുടെ ജന്‍‌മദിനാഘോഷം
അസിന് തണലായി അമീര്‍
“ആരാണ് ഈ ഷാരുഖ്?”
ചലച്ചിത്രോത്സവം: കമലഹാസന്‍ മുഖ്യാതിഥി
സോഹ ബംഗാളി പഠിക്കുന്നു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...