യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
അജയ്ക്ക് അമ്മയെ കിട്ടാനില്ല
വ്യാഴം, 20 നവം‌ബര്‍ 2008   ( 16:47 IST )
അജയ് ദേവ്ഗണ്‍ ദുഃഖിതനാണ്. കാരണം എന്തെന്നല്ലേ?. അദ്ദേഹത്തിന്‍റെ അമ്മയായി അഭിനയിക്കാന്‍ ആളെ കിട്ടുന്നില്ല. ‘ബോളിവുഡില്‍ അമ്മ നടിമാര്‍ക്കാണോ പഞ്ഞം? ജയാ ബച്ചന്‍, ഹേമമാലിനി തുടങ്ങിയ സുന്ദരികളായ അമ്മമാര്‍ അവിടെ തിളങ്ങി നില്‍ക്കുകയല്ലേ?’ എന്നൊക്കെ ചോദിച്ചാല്‍ അജയ്ക്ക് ഉത്തരം മുട്ടും. അത്രയും പ്രായമുള്ള അമ്മമാരെയല്ല അജയ്‌യുടെ ചിത്രത്തിന് വേണ്ടത്.

പ്രകാശ് ഝായുടെ ‘രാജ്നീതി’ എന്ന ചിത്രമാണ് നായകന്‍റെ അമ്മയെ കണ്ടെത്താനാകാതെ ഷൂട്ടിംഗ് മുടങ്ങി നില്‍ക്കുന്നത്. ഇന്ദിരാഗാന്ധിയെപ്പോലെ ഒരു രാഷ്ട്രീയക്കാരിയെ അവതരിപ്പിക്കാനാണ് നടിയെ വേണ്ടത്. അവരുടെ പുത്രനായാണ് അജയ് അഭിനയിക്കുന്നത്. മറ്റൊരു മകനായി രണ്‍ബീര്‍ കപൂര്‍ അഭിനയിക്കുന്നു. രവീണ ടണ്ടനായിരുന്നു പ്രകാശ് ഝായുടെ മനസില്‍. അവര്‍ സമ്മതിച്ചതുമാണ്. ഡേറ്റും കൊടുത്തു.

രവീണ കരുതിയിരുന്നത് രണ്‍ബീര്‍ മാത്രമാണ് തന്‍റെ മകനായി അഭിനയിക്കുന്നതെന്നാണ്. എന്നാല്‍ അജയ്‌ ദേവ്ഗണിന്‍റെയും അമ്മയായാണ് അഭിനയിക്കേണ്ടതെന്നറിഞ്ഞപ്പോള്‍ രവീണ പിന്‍‌മാറി. രവീണയുടെ നായകനായി അജയ് പല ചിത്രങ്ങളിലും അഭിനയിച്ചതാണല്ലോ. ഇനി അമ്മവേഷം വയ്യെന്ന് അവര്‍ കരുതിയിട്ടുണ്ടാകണം. എന്നാല്‍ രവീണ പറയുന്നത് മറ്റൊരു കാരണമാണ്. ‘രാജ്നീതി’യുടെ ചിത്രീകരണത്തിനായി രണ്ടു മാസത്തോളം മുംബൈയില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വരും. അത്രയും കാലം തന്‍റെ കുട്ടികളെ പിരിഞ്ഞു നില്‍ക്കുക സാധ്യമല്ലത്രേ.

എന്തായാലും പ്രകാശ് ഝാ നടികളെ തപ്പി ഇറങ്ങിയിരിക്കുകയാണ്. ടിസ്ക ചോപ്ര, മൃണാല്‍ കുല്‍ക്കര്‍ണി തുടങ്ങിയവരെയാണ് സംവിധായകന്‍ ഇപ്പോള്‍ നോട്ടമിട്ടിരിക്കുന്നത്. ഉടന്‍ തന്നെ അജയ്‌യുടെ അമ്മയാകാന്‍ നടിയെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
“സല്‍മാനെ ഞാന്‍ നിയന്ത്രിക്കില്ല”
ജാക്കി തമിഴ് ചിത്രത്തില്‍
സുസ്മിതയുടെ ജന്‍‌മദിനാഘോഷം
അസിന് തണലായി അമീര്‍
“ആരാണ് ഈ ഷാരുഖ്?”
ചലച്ചിത്രോത്സവം: കമലഹാസന്‍ മുഖ്യാതിഥി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...