യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
അഭിഷേകിന് ഡ്യൂപ്ലിക്കേറ്റ്!
വെള്ളി, 21 നവം‌ബര്‍ 2008   ( 10:29 IST )
രംഗ് ദേ ബസന്തിക്ക് ശേഷം രാകേഷ് ഓം പ്രകാശ് മെഹ്‌റ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദില്ലി 6’. അഭിഷേക് ബച്ചനാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ സ്വഭാവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ലെങ്കിലും നിറയെ ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ചിത്രമായിരിക്കും ഇത്.

അഭിഷേക് ബച്ചന്‍റെ ഒട്ടേറെ ആക്ഷന്‍ സീക്വന്‍സുകള്‍ ദില്ലി 6ല്‍ ഉണ്ട്. മുന്‍പ് ദ്രോണ, ധൂം, ധൂം 2 എന്നീ ചിത്രങ്ങളില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളില്‍ അഭിഷേക് ശോഭിച്ചിട്ടുണ്ട്. എന്നാല്‍ ദ്രോണയിലും മറ്റും സാഹസികമായ പല ഷോട്ടുകള്‍ ചിത്രീകരിക്കുമ്പോഴും ജൂനിയര്‍ ബച്ചന് അപകടങ്ങള്‍ പിണഞ്ഞിരുന്നു. ദില്ലി 6ല്‍ അത് ആവര്‍ത്തിക്കാതിരിക്കാന്‍ അഭിഷേക് തന്‍റെ ഒരു ഡ്യൂപ്ലിക്കേറ്റിനെ ഏര്‍പ്പാടാക്കിയിരിക്കുന്നു!

അഭിഷേക് അഭിനയിക്കേണ്ട രക്തം മരവിക്കുന്ന ആക്ഷന്‍ രംഗങ്ങളിലൊക്കെ ഈ ഡ്യൂപ്പായിരിക്കും വേഷമിടുക. ഡീന്‍ അലക്‍സാന്‍ഡ്രോ എന്നാണ് ഡ്യൂപ്പിന്‍റെ പേര്. ഹോളിവുഡില്‍ നിന്നെത്തിയ ഈ ഇരുപത്തഞ്ചുകാരന്‍ ദി കിംഗ്‌മേക്കര്‍, വാമ്പയര്‍: ദി ടേണിംഗ് തുടങ്ങിയ ചിത്രങ്ങളിലെ സ്റ്റണ്ട് നടനാണ്. മികച്ച അഭ്യാസിയും തായ്ക്വൊണ്ടോയില്‍ ബ്ലാക് ബെല്‍റ്റിന് ഉടമയുമാണ് ഡീന്‍.

അഭിഷേകിന്‍റെ ശരീരവുമായുള്ള സാദൃശ്യമാണ് ഡീനിനെ ബോളിവുഡില്‍ അഭിഷേകിന്‍റെ ഡ്യൂപ്പാക്കി മാറ്റിയത്. ഏത് സാഹസിക രംഗങ്ങളിലും അഭിനയിക്കാനുള്ള ഡീനിന്‍റെ കഴിവ് അഭിയുടെ മറ്റ് ചിത്രങ്ങളിലും ഉപയോഗിക്കാന്‍ തയ്യാറെടുക്കുകയാണ് സംവിധായകര്‍.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
അജയ്ക്ക് അമ്മയെ കിട്ടാനില്ല
“സല്‍മാനെ ഞാന്‍ നിയന്ത്രിക്കില്ല”
ജാക്കി തമിഴ് ചിത്രത്തില്‍
സുസ്മിതയുടെ ജന്‍‌മദിനാഘോഷം
അസിന് തണലായി അമീര്‍
“ആരാണ് ഈ ഷാരുഖ്?”
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...