യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
മൈക്കിള്‍ ജാക്സണ്‍ മതം മാറി
ലണ്ടന്‍(ഏജന്‍സി), വെള്ളി, 21 നവം‌ബര്‍ 2008   ( 18:13 IST )
ലോകപ്രശസ്‌ത പോപ്‌ ഗായകന്‍ മെക്കിള്‍ ജാക്‌സണ്‍ മതം മാറി. ജാക്സണ്‍ ഇസ്ലാം മതം സ്വീകരിച്ചു. മതം മാറിയതോടെ പേരിലും അദ്ദേഹം മാറ്റം വരുത്തി. മിഖായീല്‍ എന്നായിരിക്കും പുതിയ പേര്. ലോസാഞ്ചലസില്‍ ഒരു സുഹൃത്തിന്‍റെ വീട്ടില്‍ വച്ചാണ് ജാക്സണ്‍ ഈ തീരുമാനമെടുത്തത്. സുഹൃത്തിന്‍റെ വീട്ടില്‍ വിശുദ്ധ ഖുര്‍ ആനോട്‌ കൂറ്‌ പ്രഖ്യാപിക്കുന്ന ഒരു പ്രാര്‍ത്ഥനാ ചടങ്ങിലും ജാക്സണ്‍ പങ്കെടുത്തു. മുസ്ലിങ്ങള്‍ ധരിക്കുന്ന തൊപ്പി ധരിച്ചായിരുന്നു ചടങ്ങില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.

‘അല്ലാഹുവിന്‍റെ മാലാഖ’യെന്നാണ് മിഖായീല്‍ എന്ന പേരിന്‍റെയര്‍ത്ഥം. ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നതായി പ്രഖ്യാപിക്കുന്ന ഷഹാദ ചടങ്ങിലും ജാക്സണ്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുണ്ട്. മതം മാറ്റം സംബന്ധിച്ച് ലണ്ടനിലെ ഒരു ഇമാമുമായി ജാക്സണ്‍ ചര്‍ച്ച നടത്തിയിരുന്നതായാണ് വിവരം. ഉടന്‍ തന്നെ മുസ്ലിം പശ്ചാത്തലത്തില്‍ ഒരു ഗാനം ചിട്ടപ്പെടുത്താനും ജാക്സണ് പദ്ധതിയുണ്ട്.

ഒരു ആല്‍ബത്തിന്‍റെ കുത്തക കരാര്‍ ലംഘിച്ചതിനെതിരെ ബഹറിന്‍ രാജാവ്‌ അബ്ദുള്ള അല്‍ ഖാലിഫ്‌ സമര്‍പ്പിച്ച ഒരു ഹര്‍ജിയില്‍ ലണ്ടന്‍ കോടതിയില്‍ ഹാജരാകാനിരിക്കവേയാണ് മൈക്കിള്‍ ജാക്സണ്‍ ഇസ്ലാം മതത്തില്‍ ചേര്‍ന്നിരിക്കുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മോഹന്‍ലാലിന് പനമ്പള്ളി പുരസ്കാരം
അഭിഷേകിന് ഡ്യൂപ്ലിക്കേറ്റ്!
അജയ്ക്ക് അമ്മയെ കിട്ടാനില്ല
“സല്‍മാനെ ഞാന്‍ നിയന്ത്രിക്കില്ല”
ജാക്കി തമിഴ് ചിത്രത്തില്‍
സുസ്മിതയുടെ ജന്‍‌മദിനാഘോഷം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...