യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ശില്‍‌പ വീണ്ടും തമിഴില്‍
ശനി, 22 നവം‌ബര്‍ 2008   ( 10:18 IST )
ബോളിവുഡ് സുന്ദരി ശില്‍‌പ ഷെട്ടി വീണ്ടും തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നു. മുന്‍പ് ‘മിസ്റ്റര്‍ റോമിയോ’ എന്ന ചിത്രത്തില്‍ പ്രഭുദേവയുടെ നായികയായി ശില്‍പ വേഷമിട്ടിരുന്നു. ആ സിനിമ ശ്രദ്ധിക്കപ്പെട്ടെങ്കിലും ബോളിവുഡില്‍ തിരക്കായതോടെ പിന്നീട് തമിഴകത്തേക്ക് ശില്‍‌പ വന്നില്ല. ഇപ്പോഴിതാ, ചരണ്‍ സംവിധാനം ചെയ്യുന്ന ‘മോദി വിളയാട്’ എന്ന സിനിമയിലഭിനയിച്ചു കൊണ്ട് ശില്‍‌പസൌന്ദര്യം വീണ്ടും തമിഴിലെത്തുകയാണ്.

ഈ സിനിമയില്‍ നായികയൊന്നുമല്ല ശില്‍പ ഷെട്ടി. ഒരു ഐറ്റം നമ്പര്‍ ഗാനരംഗത്ത് മാത്രമാണ് താരം പ്രത്യക്ഷപ്പെടുന്നത്. കൊളോണിയല്‍ കസിന്‍സ് ഹരിഹരനും ലെസ്ലി ലൂയിസും ഈണമിട്ട അടിപൊളി ഗാനത്തിനാണ് ശില്‍‌പ ചുവടു വയ്ക്കുന്നത്. ഈ ഗാനരംഗം ഒരു തരംഗം തന്നെയായി മാറുമെന്നാണ് സംവിധായകന്‍റെ വിശ്വാസം.

യുവതാരം വിനയ്‌യും കാജല്‍ അഗര്‍വാളുമാണ് മോദി വിളയാടിലെ നായകനും നായികയും. എന്തായാലും നായകനും നായികയ്ക്കും നല്‍കുന്നതിന്‍റെ ഇരട്ടിയിലധികം പ്രതിഫലം ഒരു ഗാനരംഗത്തിന് വേണ്ടി ശില്‍‌പയ്ക്ക് നല്‍കും എന്നാണ് അറിയുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മൈക്കിള്‍ ജാക്സണ്‍ മതം മാറി
മോഹന്‍ലാലിന് പനമ്പള്ളി പുരസ്കാരം
അഭിഷേകിന് ഡ്യൂപ്ലിക്കേറ്റ്!
അജയ്ക്ക് അമ്മയെ കിട്ടാനില്ല
“സല്‍മാനെ ഞാന്‍ നിയന്ത്രിക്കില്ല”
ജാക്കി തമിഴ് ചിത്രത്തില്‍
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...