യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
രാമുവും ഭണ്ഡാര്‍ക്കറും
ശനി, 22 നവം‌ബര്‍ 2008   ( 18:30 IST )
അധോലോക കഥകളാണ് എന്നും രാം ഗോപാല്‍ വര്‍മയുടെ തട്ടകം. അതില്‍ നിന്ന് വ്യത്യസ്തമായി അദ്ദേഹം ചിന്തിച്ചപ്പോഴൊക്കെ പരാജയവും പിടികൂടിയിട്ടുണ്ട്. എന്നാല്‍ രാമുവിന്‍റെ ശിഷ്യനായ മധുര്‍ ഭണ്ഡാര്‍ക്കര്‍ വേറിട്ടൊരു പാതയിലൂടെയാണ് സഞ്ചരിച്ചത്. യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു ഭണ്ഡാര്‍ക്കര്‍ സൃഷ്ടിച്ചത്. പേജ് 3, ചാന്ദ്‌നി ബാര്‍, ട്രാഫിക് സിഗ്നല്‍, കോര്‍പറേറ്റ്, ഫാഷന്‍ എന്നീ ചിത്രങ്ങളിലൂടെ റിയലിസ്റ്റിക് സിനിമകളും ഇന്ത്യന്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടും എന്ന് തെളിയിച്ച സംവിധായകനാണ് ഭണ്ഡാര്‍ക്കര്‍. ഇപ്പോഴിതാം രാം ഗോപാല്‍ വര്‍മയും ഭണ്ഡാര്‍ക്കറുടെ പാത പിന്തുടരുന്നു. പുതിയ ചിത്രത്തിനായി അദ്ദേഹം ക്യാമറ തിരിക്കുന്നത് മാധ്യമലോകത്തേക്കാണ്.

‘റാന്‍ - എ ന്യൂസ് സ്റ്റോറി’ എന്നാണ് ചിത്രത്തിന്‍റെ പേര്. മാധ്യമരംഗത്തെ കിടമത്സരങ്ങളുടെ കഥയാണ് ഇത്തവണ രാം ഗോപാല്‍ വര്‍മ പറയുന്നത്. വിവിധ തൊഴില്‍ രംഗത്തെ ഉള്ളറക്കഥകള്‍ റിയലിസ്റ്റിക്കായി അവതരിപ്പിക്കുക എന്ന ഭണ്ഡാര്‍ക്കര്‍ പരീക്ഷിച്ച് വിജയിച്ച ഫോര്‍മുലയില്‍ തന്‍റെ പുതിയ ചിത്രം തീര്‍ക്കാനാണ് വര്‍മ ഉദ്ദേശിക്കുന്നത്. ഗുരു ശിഷ്യന്‍റെ ചുവടുകള്‍ പിന്തുടരുന്ന കാഴ്ച രസകരം തന്നെ.

ന്യൂസ് എന്നാല്‍ ഏറ്റവും പുതിയ വാര്‍ത്ത എന്നാണ് ഇപ്പോഴത്തെ അര്‍ത്ഥം. ഏറ്റവും പുതിയതും വ്യത്യസ്തവുമായ വാര്‍ത്തകള്‍ ആര്‍ക്ക് ലഭിക്കുന്നുവോ, അവര്‍ കേമന്‍‌മാരാകുന്നു. അപ്പോള്‍ അതിനു വേണ്ടി മത്സരങ്ങള്‍ ഉണ്ടാകുന്നു. ഇല്ലാത്ത വാര്‍ത്ത സൃഷ്ടിക്കപ്പെടുന്നു. മാധ്യമരംഗത്തെ നേരും നെറിയില്ലായ്മയും തുറന്നു കാണിക്കാനാണ് രാം ഗോപാല്‍ വര്‍മ ഒരുങ്ങുന്നത്. ചിത്രത്തിലെ താരങ്ങളെയും സാങ്കേതിക വിദഗ്ധരെയും തീരുമാനിച്ചിട്ടില്ല.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ശില്‍‌പ വീണ്ടും തമിഴില്‍
മൈക്കിള്‍ ജാക്സണ്‍ മതം മാറി
മോഹന്‍ലാലിന് പനമ്പള്ളി പുരസ്കാരം
അഭിഷേകിന് ഡ്യൂപ്ലിക്കേറ്റ്!
അജയ്ക്ക് അമ്മയെ കിട്ടാനില്ല
“സല്‍മാനെ ഞാന്‍ നിയന്ത്രിക്കില്ല”
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...