|
| പ്രിയങ്കയുടെ സമയം |
| ഞായര്‍, 23 നവംബര്‍ 2008 ( 12:33 IST ) | |
ഫാഷന്‍ ബോക്സോഫീസില്‍ തരംഗമായതോടെ പ്രിയങ്കാ ചോപ്രയെ തേടി അവസരങ്ങളുടെ പെരുമഴ. ഇതിലാരും കൊതിക്കുന്നത് സമീര്‍ കാര്‍ണികിന്‍റെ ‘ലങ്ക‘യിലെ നായിക വേഷമായിരിക്കും. ബോളിവുഡിലെ അഞ്ചു മുന്‍നിര നായകന്‍മാരുടെ ഒരേയൊരു നായികയായാണ് പ്രിയങ്ക ‘ലങ്ക‘യിലെത്തുന്നത്. സല്‍മാന്‍ ഖാന്‍, ഹൃത്വിക് റോഷന്‍, അഭിഷേക് ബച്ചന്‍, അജയ് ദേവ്ഗണ്‍, ബോബി ഡിയോള്‍ എന്നിവരാണ് ഈ ചിത്രത്തില്‍ പ്രിയങ്കയുടെ നായകന്‍മാരാവുന്നത്.
ഇതില്‍ മൂന്നു നായകന്‍മാര്‍ക്കൊപ്പം പ്രിയങ്ക മുന്‍പ് അഭിനയിച്ച ചിത്രങ്ങള്‍ ബോക്സോഫീസ് വിജയങ്ങളായിരുന്നു. സല്‍മാനൊപ്പം ‘മുഝ് സേ ശാദി കരോഗി‘, അഭിഷേക് ബച്ചനൊപ്പം ‘ബ്ലഫ് മാസ്റ്റേഴ്സ്‘, ഹൃത്വിക് റോഷനൊപ്പം ‘കൃഷ്‘ എന്നിവയായിരുന്നു അത്.
കാമുകന്‍ ഹര്‍മാന്‍ ബവേജയ്ക്കൊപ്പം അഭിനയിച്ച ‘ലവ് സ്റ്റോറി 2050‘ എന്ന പരാജയത്തോടെ ഈ വര്‍ഷം തുടങ്ങിയ പ്രിയങ്കക്ക് പിന്നെയും പരാജയത്തിന്‍റെ കയ്പ്പ് നുണയേണ്ടി വന്നു. സല്‍മാനൊപ്പം ‘ഗോഡ് തുസീ ഗ്രേറ്റ് ഹോ‘, അഭിഷേകിനൊപ്പം ‘ദ്രോണ‘, ചംകു എന്നിവകൂടി പരാജയപ്പെട്ടതോടെ മധുര്‍ ഭണ്ഡാര്‍ക്കറുടെ ഫാഷനിലായിരുന്നു പ്രിയങ്കയുടെ സകല പ്രതീക്ഷയും.
ഫാഷനെ നിരുപകരും ബോക്സോഫീസും ഒരുപോലെ വാഴ്ത്തിയതോടെ പ്രിയയുടെ കഷ്ടകാലവും നീങ്ങി. പുറകെ അഭിഷേകിനും ജോണ്‍ എബ്രഹാമിനുമൊപ്പം അഭിനയിച്ച ‘ദോസ്താന‘ കൂടി ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്ച വച്ചതോടെ പ്രിയങ്ക ബോളിവുഡിന്‍റെ സ്വപ്നറാണിയാവുകയാണ്. വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്യുന്ന കാമിനിയാണ് പുറത്തിറങ്ങാനിരിക്കുന്ന പ്രിയങ്കയുടെ അടുത്ത ചിത്രം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|