|
| ‘ധൂം - 2’ ഇനി ദുബായ് ബാബു |
| തിങ്കള്‍, 24 നവംബര്‍ 2008 ( 10:35 IST ) | |
ബോളിവുഡില്‍ തരംഗമായ ചിത്രമാണ് ‘ധൂം - 2’. ഹൃത്വിക് റോഷനും അഭിഷേക് ബച്ചനും ഐശ്വര്യ റായിയുമൊക്കെ തകര്‍ത്തഭിനയിച്ച ആ സിനിമ ആക്ഷന്‍ ചിത്രങ്ങളുടെ പുതിയൊരു മുഖമാണ് അവതരിപ്പിച്ചത്. ഇപ്പോഴിതാ, ഈ സിനിമ തെക്കേ ഇന്ത്യയിലെ വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയാണ്. തെലുങ്ക് റീമേക്ക് നേരത്തേ വന്നിരുന്നു. രവിതേജ നായകനായ ‘ദുബായ് സീനു’ എന്ന ആ സിനിമ സൂപ്പര്‍ വിജയമാണ് നേടിയത്.
ഇപ്പോഴിതാ, കന്നഡയിലേക്കാണ് ധൂം - 2 റീമേക്ക് ചെയ്യുന്നത്. ഹൃത്വിക് റോഷന്‍ അവതരിപ്പിച്ച കഥാപാത്രമായി ആര്യന്‍ വൈദ് അഭിനയിക്കുന്ന ചിത്രത്തിന് പേര് ‘ദുബായ് ബാബു’. പ്രശസ്ത സംവിധായകനായ നാഗണ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐശ്വര്യ റായ് അവതരിപ്പിച്ച കഥാപാത്രത്തെ നികിത അവതരിപ്പിക്കുന്നു. കൈയെത്തും ദൂരത്ത്, ബസ് കണ്ടക്ടര്‍ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ നായികയായിട്ടുള്ള നികിത അടുത്ത കാലത്ത് ‘സരോജ’ എന്ന തമിഴ് ചിത്രത്തില്‍ ഗ്ലാമര്‍ വേഷം ചെയ്തിരുന്നു. ഉദയ് ചോപ്രയുടെ കഥാപാത്രത്തെ കുമാര്‍ ഗോവിന്ദ് അവതരിപ്പിക്കും.
“ഹൃത്വിക്കിനെപ്പോലെ തന്നെയായിരിക്കും ഈ ചിത്രത്തില്‍ എന്‍റെ ഗെറ്റ് അപ്. ഒരു സുന്ദരനായ വില്ലനെയായിരുന്നു ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് വേണ്ടത്. അങ്ങനെയാണ് അവര്‍ എന്നെ തേടിയെത്തിയത്” - ആര്യന്‍ വൈദ് പറയുന്നു. എന്തായാലും ദുബായ് ബാബു എന്ന സിനിമ കന്നഡത്തില്‍ വന്‍ വിജയം നേടുമോ എന്ന് കാത്തിരിക്കുകയാണ് സിനിമാലോകം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|