യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
യുവ്‌രാജ് പരാജയത്തിലേക്ക്?
തിങ്കള്‍, 24 നവം‌ബര്‍ 2008   ( 15:38 IST )
ഈ മാസം 21ന് റിലീസായ ഹിന്ദി കൊമേഴ്സ്യല്‍ മസാല ‘യുവ്‌രാജ്’ പരാജയപ്പെട്ടേക്കുമെന്ന് ബോളിവുഡ് പ്രവാചകര്‍. ബോക്സോഫീസില്‍ നിരാശാജനകമായ പ്രകടനമാണ് യുവ്‌രാജ് നടത്തുന്നതെന്നും റിപ്പോര്‍ട്ട്. റിലീസ് ദിവസം നാല്പത്തഞ്ചു ശതമാനം കളക്ഷന്‍ മാത്രമാണ് ചിത്രം നേടിയത്. ശനിയാഴ്ചയും ഞായറാഴ്ചയും കളക്ഷനില്‍ നേരിയ വര്‍ദ്ധനവുണ്ടായെങ്കിലും വരും ദിനങ്ങളില്‍ ചിത്രം പരാജയപ്പട്ടികയില്‍ ഇടം പിടിക്കുമെന്നാണ് സൂചന.

വമ്പന്‍ താരനിരയുണ്ടെങ്കിലും ബോക്സോഫീസില്‍ ചിത്രം തരംഗമാകാത്തതിന് പ്രത്യേക കാരണമൊന്നും കണ്ടു പിടിക്കാന്‍ ബോക്സോഫീസ് പണ്ഡിതര്‍ക്ക് കഴിഞ്ഞിട്ടില്ല. സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍, സയീദ് ഘാന്‍, കത്രീന കൈഫ് എന്നിവരാണ് യുവ്‌രാജിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹിറ്റുകളുടെ രാജാവ് സുഭാഷ് ഘായിയാണ് ചിത്രത്തിന്‍റെ സംവിധാനം. പക്ഷേ, ഇതൊന്നും തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്നില്ല.

തിരക്കഥയിലെ പാളിച്ചയും കാലത്തിനനുസരിച്ച് മാറാത്ത കഥാഖ്യാന രീതിയുമാണ് ചിത്രത്തിന് വിനയായതെന്നാണ് ഒരു കണ്ടെത്തല്‍. മള്‍ട്ടിപ്ലക്സുകളേക്കാള്‍ ചെറുഗ്രാമങ്ങളിലെ തിയേറ്ററുകളില്‍ യുവ്‌രാജിന് ആളു കയറുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

യാദേന്‍, കിസ്‌ന, ബ്ലാക്ക് ആന്‍റ്‌ വൈറ്റ് എന്നീ പരാജയ ചിത്രങ്ങള്‍ക്ക് ശേഷം സുഭാഷ് ഘായ് സംവിധാനം ചെയ്ത ചിത്രമാണ് യു‌വ്‌രാജ്. ഒരു വിജയം കണ്ടെത്താന്‍ ബോളിവുഡിലെ ഷോമാന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. എന്നാല്‍ കരണ്‍ ജോഹര്‍ നിര്‍മ്മിച്ച് നവാഗതനായ തരുണ്‍ മന്‍സുഖനി സംവിധാനം ചെയ്ത ‘ദോസ്താന’ വന്‍ ഹിറ്റായി മാറുകയാണ്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
‘ധൂം - 2’ ഇനി ദുബായ് ബാബു
പ്രിയങ്കയുടെ സമയം
രാമുവും ഭണ്ഡാര്‍ക്കറും
ശില്‍‌പ വീണ്ടും തമിഴില്‍
മൈക്കിള്‍ ജാക്സണ്‍ മതം മാറി
മോഹന്‍ലാലിന് പനമ്പള്ളി പുരസ്കാരം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...