|
| “എനിക്ക് രാജ്യത്തെ സേവിക്കണം” |
| ചൊവ്വ, 25 നവംബര്‍ 2008 ( 11:16 IST ) | |
സഞ്ജയ് ദത്തിന്‍റെ രാഷ്ട്രീയ പ്രവേശം എന്ന് നടക്കും എന്നത് ബോളിവുഡില്‍ എന്നത്തേയും ചര്‍ച്ചാ വിഷയമാണ്. പിതാവിന്‍റെ പാത പിന്‍തുടര്‍ന്ന് സഞ്ജു രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് തന്നെയാണ് ഏവരും വിശ്വസിക്കുന്നത്. അത്തരം വിശ്വാസങ്ങളെ സഞ്ജയ് ദത്ത് തള്ളിക്കളയുന്നുമില്ല. എന്നാല്‍ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് സഞ്ജയ് ദത്തിന് സ്വന്തമായ ചില അഭിപ്രായങ്ങളുണ്ട്.
“ഞാന്‍ രഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കാം. പക്ഷേ, അത് ഇനിയൊരു പത്ത് വര്‍ഷം കൂടി കഴിഞ്ഞേ ഉണ്ടാകുള്ളൂ. അതുവരെ ഞാന്‍ അഭിനയ രംഗത്തുണ്ടാകും. എനിക്ക് രാജ്യത്തെ സേവിക്കണം. നിലവിലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാതെ എനിക്ക് അത് സാധിക്കും. അതിന് എന്‍റേതായ വഴികളുണ്ട്. ‘നര്‍ഗീസ് ദത്ത് കാന്‍സര്‍ ഫൌണ്ടേഷ’നു വേണ്ടിയും തെരുവു കുട്ടികളുടെ സംരക്ഷണത്തിനായും ഞാന്‍ പ്രവര്‍ത്തിക്കും” - സഞ്ജയ് ദത്ത് പറയുന്നു.
സഞ്ജുവിന്‍റെ വാക്കുകളില്‍ ഒരു രാഷ്ട്രീയക്കാരന്‍റെ അധികാര മോഹങ്ങളോ പിടിച്ചടക്കാനുള്ള ആവേശമോ ഇല്ല. അതുകൊണ്ടു തന്നെയാണ് ബാബ എല്ലാവരില്‍ നിന്നും വ്യത്യസ്തനാകുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|