യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
അവധിക്കാലത്ത് ‘പാഠശാല’
ചൊവ്വ, 25 നവം‌ബര്‍ 2008   ( 15:17 IST )
അടുത്ത സ്കൂള്‍ അവധിക്കാലത്ത് ഒരു ‘പാഠശാല’ തുടങ്ങുന്നു. അതെ, ഷാഹിദ് കപൂര്‍ നായകനാകുന്ന ‘പാഠശാല’യുടെ റിലീസ് 2009 മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളിലേക്ക് മാറ്റി. ജനുവരിയില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രമാണിത്. ഷാഹിദ് കപൂറിനെ കൂടാതെ സുനില്‍ ഷെട്ടി, നാന പടേക്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മലയാളത്തില്‍ ക്ലാസ്മേറ്റ്സും തമിഴില്‍ പള്ളിക്കൂടവും ചര്‍ച്ച ചെയ്ത അതേ വിഷയമാണ് ‘പാഠശാല’യില്‍ സംവിധായകന്‍ അഹമ്മദ് അവതരിപ്പിക്കുന്നത്. പഴയ സ്കൂള്‍ കാലത്തേക്ക് ഏവരെയും കൂട്ടിക്കൊണ്ടു പോകുന്ന, ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഈ ചിത്രത്തിലെ സ്കൂള്‍ രംഗങ്ങള്‍ പൂര്‍ണമായും സെറ്റിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.

പാഠശാല റിലീസ് ചെയ്യുന്നത് അവധിക്കാലത്തായതിനാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ആസ്വദിക്കാന്‍ കഴിയും എന്നാണ് സംവിധായകന്‍ പ്രതീക്ഷിക്കുന്നത്. സംവിധായകന്‍ അഹമ്മദിന്‍റെ ഭാര്യ സൈറ ഖാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവാഹ്, ജബ് വീ മെറ്റ്, കിസ്മത് കണക്ഷന്‍ എന്നിങ്ങനെ വിജയകഥ തുടരുന്ന ഷാഹിദ് കപൂറിന്‍റെ മറ്റൊരു വന്‍ ഹിറ്റായിരിക്കും പാഠശാലയെന്നാണ് ബോളിവുഡ് പണ്ഡിതര്‍ പ്രവചിക്കുന്നത്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
“എനിക്ക് രാജ്യത്തെ സേവിക്കണം”
യുവ്‌രാജ് പരാജയത്തിലേക്ക്?
‘ധൂം - 2’ ഇനി ദുബായ് ബാബു
പ്രിയങ്കയുടെ സമയം
രാമുവും ഭണ്ഡാര്‍ക്കറും
ശില്‍‌പ വീണ്ടും തമിഴില്‍
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...