യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
നവാഗതരുടെ രക്ഷകന്‍
26 നവം‌ബര്‍ 2008   ( 11:28 IST )
അടുത്തകാലത്ത് ബോളിവുഡില്‍ നവാഗത സംവിധായകര്‍ക്ക് രക്ഷകനായിരുന്നത് രാം ഗോപാല്‍ വര്‍മയായിരുന്നു. തന്‍റെ ‘ഫാക്ടറി’ എന്ന സിനിമാ നിര്‍മ്മാണ കമ്പനിയിലൂടെ ഒട്ടേറെ നവാഗതരെ അദ്ദേഹം സംവിധായകരാക്കി. അതില്‍ പലരും രക്ഷപെട്ടു. ചിലര്‍ രാം ഗോപാല്‍ വര്‍മയുടെ ശൈലി തന്നെ പകര്‍ത്താന്‍ ശ്രമിച്ച് പരാജയമടഞ്ഞു. പരാജയങ്ങള്‍ ഏറിയപ്പോള്‍ രാമു നവാഗതരെ സംവിധാന രംഗത്തേക്ക് പരീക്ഷിക്കുന്ന പരിപാടി തല്‍‌ക്കാലം അവസാനിപ്പിച്ചിരിക്കുകയാണ്. എന്നാല്‍, പുതിയവരുടെ രക്ഷയ്ക്കായി മറ്റൊരു സംവിധായകന്‍ അവതരിച്ചിരിക്കുന്നു. സാക്ഷാല്‍ കരണ്‍ ജോഹര്‍!. തന്‍റെ നിര്‍മ്മാണക്കമ്പനിയായ ‘ധര്‍മ’ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നവാഗതരെ സംവിധായകരാക്കി അനവധി ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ കരണ്‍ തയ്യാറെടുക്കുകയാണ്.

നിഖില്‍ അദ്വാനി, സോഹം ഷാ എന്നിവരെ സംവിധായകരാക്കിയത് ധര്‍മ പ്രൊഡക്ഷന്‍സായിരുന്നു. ‘കല്‍ ഹോ ന ഹോ’ എന്ന ആദ്യ ചിത്രം മെഗാ ഹിറ്റായതോടെ നിഖില്‍ അദ്വാനി ബോളിവുഡിലെ മുന്‍‌നിര സംവിധായകരില്‍ ഒരാളായി മാറി. എന്നാല്‍ സോഹം ഷായുടെ ‘കാല്‍’ പരാജയമായിരുന്നു. ഈയിടെ കരണ്‍ ജോഹര്‍ നിര്‍മ്മിച്ച ‘ദോസ്താന’ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ നവാഗതനായ തരുണ്‍ മന്‍സുഖാനിയാണ്. ദോസ്താന മെഗാഹിറ്റായി മാറുകയാണ്.

നടി കാജളിന്‍റെ കസിനായ അയന്‍ മുഖര്‍ജിയാണ് കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ സംവിധായകന്‍. ‘വെയ്ക് അപ്, സിഡ്’ എന്നാണ് ചിത്രത്തിന് പേര്. രണ്‍ബീര്‍ കപൂറും കൊങ്കണ സെന്‍ ശര്‍മയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇവര്‍ ഇരുവരും തമ്മിലുള്ള ‘കെമിസ്ട്രി’യില്ലായ്മ തന്നെയാണ് ചിത്രത്തിന്‍റെ കാതല്‍.


(ഉറവിടം - വെബ്‌ദുനിയ)
1| 2
 
കൂടുതല്‍...
186 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും
“പ്രണയിക്കാന്‍ റെഡി” - ഇഷ
എതിരാളികളില്ലാതെ ‘ദോസ്താന’
ആക്ഷന്‍ സംവിധായകര്‍ വിവാദത്തില്‍
‘അഭിമാന്‍’ നടക്കില്ല?
എന്‍എസ്ജിക്ക് ബച്ചന്‍റെ സല്യൂട്ട്
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
“എനിക്ക് രാജ്യത്തെ സേവിക്കണം”
സഞ്ജു രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് തന്നെയാണ് ഏവരും വിശ്വസിക്കുന്നത്. അത്തരം വിശ്വാസങ്ങളെ സഞ്ജയ് ദത്ത് തള്ളിക്കളയുന്നുമില്ല. എന്നാല്‍ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് സഞ്ജയ് ദത്തിന് സ്വന്തമായ ചില അഭിപ്രായങ്ങളുണ്ട്.
കരീന വീണ്ടും കാമുകനൊപ്പം
നവാഗതര്‍ക്ക് രക്ഷകനായി കരണ്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അറുപത്‌ മണിക്കൂര്‍ നീണ്ടു നിന്ന ഭീകരാക്രമണം സാമ്പത്തിക തലസ്ഥാനത്തിന്‌ വരുത്തിവച്ചത് നാലായിരം കോടി രൂപയുടെ നഷ്ടം. വ്യാപാര സ്ഥാപനങ്ങളും മറ്റും അടച്ചിട്ടപ്പോള്‍ മുംബൈക്കും രാജ്യത്തിനും പ്രതിദിനം ആയിരം കോടി രൂപ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍‌.
കൂടുതല്‍ വായിക്കൂ|കൂടുതല്‍...