|
| നവാഗതര്‍ക്ക് രക്ഷകനായി കരണ്‍ |
| 26 നവംബര്‍ 2008 ( 11:28 IST ) | |
പരസ്യ രംഗത്തു നിന്നുള്ള ഡെന്‍സില്‍ ഡിസില്‍വയാണ് ധര്‍മ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ചിത്രമൊരുക്കുന്ന മറ്റൊരു നവാഗതന്‍. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര എന്ന പുതിയ സംവിധായകന്‍ ധര്‍മ പ്രൊഡക്ഷന്‍സിന് വേണ്ടി ഒരു തിരക്കഥ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ഉടന്‍ തന്നെ സിദ്ധാര്‍ത്ഥയുടെ ചിത്രം ആരംഭിക്കും.
“എനിക്ക് വേണ്ടി സിനിമ സംവിധാനം ചെയ്യുന്ന നവാഗതര്‍ എന്‍റെ കുട്ടികളെപ്പോലെയാണ്. ഞാന്‍ അവര്‍ക്ക് പരമാവധി സ്വാതന്ത്ര്യം നല്‍കുന്നു. അവര്‍ക്ക് എന്താണോ ആവശ്യം അതൊക്കെ ചെയ്തു കൊടുക്കുന്നു. സ്വന്തം വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്ന പ്രതിഭകളെയാണ് എനിക്ക് ആവശ്യം” - കരണ്‍ ജോഹര്‍ വ്യക്തമാക്കി.
നടന്‍ ഡിനോ മോറിയയുടെ സഹോദരന്‍ സാന്‍റിനോ ഇപ്പോള്‍ ‘മൈ നെയിം ഈസ് ഖാന്‍’ എന്ന ചിത്രത്തില്‍ കരണിന്‍റെ സഹായിയായി പ്രവര്‍ത്തിക്കുകയാണ്. സംവിധായകന്‍ ഡേവിഡ് ധവാന്‍റെ മകനും കരണിനൊപ്പം സംവിധാന സഹായിയായി ഉണ്ട്. ‘കല്‍ ഹോ ന ഹോ’യില്‍ ബോണി കപൂറിന്‍റെ മകന്‍ സംവിധാന സഹായിയായിരുന്നു. എന്തായാലും കരണ്‍ ജോഹര്‍ എന്ന വന്‍മരത്തിന്‍റെ തണലില്‍ പുതിയ സംവിധായകര്‍ ജനിക്കുന്നത് ബോളിവുഡിന് പ്രതീക്ഷ നല്‍കിയിരിക്കുകയാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
|
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | | “എനിക്ക് രാജ്യത്തെ സേവിക്കണം” | | സഞ്ജു രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് തന്നെയാണ് ഏവരും വിശ്വസിക്കുന്നത്. അത്തരം വിശ്വാസങ്ങളെ സഞ്ജയ് ദത്ത് തള്ളിക്കളയുന്നുമില്ല. എന്നാല്‍ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് സഞ്ജയ് ദത്തിന് സ്വന്തമായ ചില അഭിപ്രായങ്ങളുണ്ട്. |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അറുപത് മണിക്കൂര്‍ നീണ്ടു നിന്ന ഭീകരാക്രമണം സാമ്പത്തിക തലസ്ഥാനത്തിന് വരുത്തിവച്ചത് നാലായിരം കോടി രൂപയുടെ നഷ്ടം. വ്യാപാര സ്ഥാപനങ്ങളും മറ്റും അടച്ചിട്ടപ്പോള്‍ മുംബൈക്കും രാജ്യത്തിനും പ്രതിദിനം ആയിരം കോടി രൂപ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. |
| |
|
|
|
|
|
|
|