|
| “ബന്‍സാലിയെ കുറ്റപ്പെടുത്തരുത്” |
| ബുധന്‍, 26 നവംബര്‍ 2008 ( 14:39 IST ) | |
‘സാവരിയ’ എന്ന സിനിമയുടെ പരാജയം സഞ്ജയ് ലീല ബന്‍സാലിയെ കുറച്ചൊന്നുമല്ല തളര്‍ത്തിയത്. ആ സിനിമ ബോക്സോഫീസില്‍ മൂക്കുകുത്തിയതിന് ശേഷം സിനിമയില്‍ നിന്ന് നീണ്ട ഇടവേളയാണ് ബന്‍സാലി സ്വീകരിച്ചത്. ഹം ദില്‍ ദേ ചുകേ സനം, ദേവ്‌ദാസ്, ബ്ലാക്ക് എന്നീ ഗംഭീര ഹിറ്റുകള്‍ക്ക് ശേഷമെത്തിയ സാവരിയ പ്രേക്ഷക പ്രതീക്ഷകളെ തകര്‍ത്തെറിഞ്ഞു. ആ ചിത്രത്തിന്‍റെ പേരില്‍ ഏറെ വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും ബന്‍സാലിക്ക് നേരെയുണ്ടായി. ഇപ്പോഴിതാ, ഹൃത്വിക് റോഷനെയും ഐശ്വര്യ റായിയെയും ജോഡിയാക്കി ‘ഹീരാ മാണ്ഡി’ എന്ന പുതിയ ചിത്രത്തിന്‍റെ തിരക്കുകളിലേക്ക് ബന്‍സാലി നീങ്ങുകയാണ്.
‘സാവരിയ’യുടെ പേരില്‍ ബന്‍സാലിയെ ഇനി കുറ്റപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയുമായി ഹീരാ മാണ്ഡിയിലെ നായിക ഐശ്വര്യ റായി രംഗത്തെത്തി. “സഞ്ജയ് ലീല ബന്‍സാലി ഇന്ത്യയിലെ മാസ്റ്റര്‍ ഫിലിം മേക്കര്‍മാരില്‍ ഒരാളാണ്. ഒരിക്കല്‍ സംഭവിച്ച തിരിച്ചടി അത്ര വലിയ കാര്യമല്ല. എല്ലാവരുടെ കരിയറിലും ഉയര്‍ച്ച താഴ്ചകളുണ്ടാകും. ബന്‍സാലി ഇനിയും മികച്ച സിനിമകള്‍ സംവിധാനം ചെയ്യും എന്നാണ് ഞാന്‍ കരുതുന്നത്.” - ഐശ്വര്യ പറയുന്നു.
ഹം ദില്‍ ദേ ചുകേ സനം, ദേവ്‌ദാസ് എന്നീ സിനിമകള്‍ക്ക് ശേഷം ബന്‍സാലിയുടെ ചിത്രത്തില്‍ നായികയാകാന്‍ അവസരം ലഭിച്ച സന്തോഷത്തിലാണ് ഐശ്വര്യ. ധൂം - 2, ജോധാ അക്ബര്‍ എന്നിവയുടെ വിജയം ഹീരാ മാണ്ഡിയിലൂടെ ആവര്‍ത്തിക്കാമെന്നാണ് ഹൃത്വിക് - ഐശ്വര്യ ജോഡി കരുതുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|