യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ക്രെയ്ഗിനേക്കാള്‍ പ്രിയം രജനി
വ്യാഴം, 27 നവം‌ബര്‍ 2008   ( 11:31 IST )
ഹോളിവുഡ് താരം ഡാനിയേല്‍ ക്രെയ്ഗിനൊപ്പം അഭിനയിക്കുന്നതിനേക്കാള്‍ പ്രിയം തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനൊപ്പം അഭിനയിക്കാനാണെന്ന് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. ക്രെയ്ഗിനൊപ്പം അഭിനയിക്കാന്‍ ഇഷ്ടമാണ്. എന്നാല്‍ അതിനേക്കാള്‍ കൂറ്റുതല്‍ പ്രാമുഖ്യം നല്‍കുന്നത് രജനിയോടൊപ്പമുള്ള അഭിനയത്തിനാണ് - പ്രിയങ്ക പറഞ്ഞു.

വിജയ് നായകനായ ‘തമിഴനി‍’ലൂടെയായിരുന്നു പ്രിയങ്കയുടെ തമിഴിലെ അരങ്ങേറ്റം. വളരെ പ്രത്യേകതയുള്ള ഒന്നായിരുന്നു ആദ്യ സിനിമയെന്നാണ് പ്രിയങ്ക പ്രതികരിച്ചത്. എന്തായാലും പ്രിയങ്കയുടെ അഗ്രഹം നടക്കുമോ എന്ന് കണ്ടറിയാം.

പരാജയത്തോടെയായിരുന്നു പ്രിയങ്കയുടെ ഈ വര്‍ഷം തുടങ്ങിയത്. കാമുകന്‍ ഹര്‍മാന്‍ ബവേജയ്ക്കൊപ്പം അഭിനയിച്ച ‘ലവ്‌ സ്റ്റോറി 2050‘ ല്‍ തുടങ്ങിയ പ്രിയങ്കക്ക് പിന്നെയും പരാജയത്തിന്‍റെ കയ്പ്പ് അറിയേണ്ടി വന്നു. സല്‍മാനൊപ്പം ‘ഗോഡ്‌ തുസീ ഗ്രേറ്റ്‌ ഹോ‘, അഭിഷേകിനൊപ്പം ‘ദ്രോണ‘, ചംകു എന്നിവയും പരാജയപ്പെടുകായിരുന്നു.

അവസാനം മധുര്‍ ഭണ്ഡാര്‍ക്കറുടെ ഫാഷനിലൂടെ പ്രിയങ്കയുടെ സകല കഷ്ടകാലവും നീങ്ങി. പുറകെ അഭിഷേകിനും ജോണ്‍ എബ്രഹാമിനുമൊപ്പം അഭിനയിച്ച ‘ദോസ്താന‘ കൂടി ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്ച വച്ചതോടെ പ്രിയങ്ക ബോളിവുഡിന്‍റെ സ്വപ്നറാണിയാവുകയാണ്. വിശാല്‍ ഭരദ്വാജ്‌ സംവിധാനം ചെയ്യുന്ന കാമിനിയാണ് പുറത്തിറങ്ങാനിരിക്കുന്ന പ്രിയങ്കയുടെ അടുത്ത ചിത്രം.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
“ബന്‍സാലിയെ കുറ്റപ്പെടുത്തരുത്”
നവാഗതര്‍ക്ക് രക്ഷകനായി കരണ്‍
അവധിക്കാലത്ത് ‘പാഠശാല’
“എനിക്ക് രാജ്യത്തെ സേവിക്കണം”
യുവ്‌രാജ് പരാജയത്തിലേക്ക്?
‘ധൂം - 2’ ഇനി ദുബായ് ബാബു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...