യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ബിഗ് ബി ഉറങ്ങിയത് തോക്കുമായി
മുംബൈ(ഏജന്‍സി), വെള്ളി, 28 നവം‌ബര്‍ 2008   ( 17:43 IST )
വെള്ളിത്തിരയിലെ സിംഹഗര്‍ജനമാണെങ്കിലും മുംബൈ നടുങ്ങിവിറച്ച 26ന് രാത്രി ബോളിവുഡിലെ ബിഗ് ബിയായ അമിതാഭ് ബച്ചന് ഉറക്കം വന്നത് തലയിണക്കടിയില്‍ വെടിയുണ്ട നിറച്ച തോക്ക്‌ എടുത്തുവച്ചപ്പോള്‍ മാത്രം. ബച്ചന്‍ തന്നെയാണ് തന്‍റെ ബ്ലോഗില്‍ ആ ഭീകര രാത്രിയെക്കുറിച്ച് എഴുതിയിരിക്കുന്നത്.

‘രാത്രിയില്‍ ഉറങ്ങാന്‍ കഴിഞ്ഞില്ല. ഒടുവില്‍ തലയിണക്കടിയില്‍ വെടിയുണ്ട നിറച്ച തോക്ക്‌ കരുതിയാണ്‌ ഉറങ്ങാന്‍ കിടന്നത്‌. എന്നിട്ടും ഉറങ്ങാന്‍ സാധിച്ചില്ല. ആദ്യമായാണ്‌ ഇത്തരം ഒരു പ്രവര്‍ത്തി ചെയ്യുന്നത്‌. ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥ വരരുതെന്ന്‌ ആഗ്രഹിച്ചിരുന്നു‘ - തോക്കുമായി ഉറങ്ങാന്‍ കിടന്നതിനെ കുറിച്ച്‌ അമിതാഭ്‌ എഴുതുന്നു.

രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കേണ്ട ഉന്നതരോട് തനിക്ക് ദേഷ്യമുണ്ടെന്നും ബിഗ് ബി പറയുന്നു. ‘ദുരന്തത്തിനിരയായ നിഷ്കളങ്കരും അരക്ഷിതരുമായ സാധാരണക്കാരെ ഓര്‍ത്ത്‌ ഞാന്‍ വേദനിക്കുന്നു. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും സാധാരണ പൊലീസുകാരുമെല്ലാം അവരുടെ ജീവന്‍ കളഞ്ഞും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. അവരെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു‘. - അദ്ദേഹം എഴുതി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ക്രെയ്ഗിനേക്കാള്‍ പ്രിയം രജനി
“ബന്‍സാലിയെ കുറ്റപ്പെടുത്തരുത്”
നവാഗതര്‍ക്ക് രക്ഷകനായി കരണ്‍
അവധിക്കാലത്ത് ‘പാഠശാല’
“എനിക്ക് രാജ്യത്തെ സേവിക്കണം”
യുവ്‌രാജ് പരാജയത്തിലേക്ക്?
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...